തിരുവനന്തപുരം ശ്രീചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ വിവിധ തസ്തികകളില്‍ ഒഴിവുണ്ട്. മെഡിക്കല്‍ സൂപ്രണ്ടന്റ് തസ്തികയില്‍ ഡെപ്യൂട്ടേഷന്‍/ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ആദ്യം ഒരു വര്‍ഷത്തേക്കാണ് നിയമനം. അഞ്ചുവര്‍ഷംവരെ നീട്ടി നല്‍കും. ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ അപേക്ഷിക്കുന്നവര്‍ക്ക് 56 വയസ്സും കരാര്‍ അടിസ്ഥാനത്തില്‍ 58 വയസ്സുമാണ് ഉയര്‍ന്ന പ്രായപരിധി. ഡെപ്യട്ടേഷനിലുള്ളവര്‍ക്ക് യോഗ്യത: കേന്ദ്രസര്‍വീസില്‍ എസ്എജി/ ജെഎജി മെഡിക്കല്‍ ഓഫീസര്‍ (56 വയസ്സ് തികയണം). കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷിക്കുന്നവര്‍ക്ക് യോഗ്യത: റിട്ട. ഡിഫന്‍സ് സര്‍വീസ് മെഡിക്കല്‍ ഓഫീസര്‍(ബ്രിഗേഡിയര്‍)/ റിട്ട. എസ്എജി മെഡിക്കല്‍ ഓഫീസര്‍(കേന്ദ്രര്‍സര്‍വീസ്). വിശദമായ ബയോഡാറ്റയും ബന്ധപ്പെട്ട രേഖകള്‍ സഹിതം അപേക്ഷ Director, SCTIMST, Medical College ( P O ), Thiruvanaanthapuram, Kerala-695011 എന്ന വിലാസത്തില്‍ ഒക്ടോബര്‍ 20 നകം ലഭിക്കണം. കണ്‍സല്‍ട്ടന്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്കാണ് നിയമനം. പ്രായം 65 ല്‍കൂടരുത്. യോഗ്യത: ബിരുദാനന്തരബിരുദം. ഡയറക്ടര്‍ തസ്തികയില്‍നിന്നോ തത്തുല്യമായതില്‍നിന്നോ വിരമിച്ച ഡല്‍ഹിയില്‍നിന്നുള്ള സര്‍ക്കാര്‍ ജീവനക്കാരനാകണം. റിപ്പോര്‍ട്ടിങ്, ഡ്രാഫ്റ്റിങ് എന്നിവയില്‍ പ്രാവീണ്യമുണ്ടാകണം. വിശദമായ ബയോഡാറ്റയും ബന്ധപ്പെട്ട രേഖകള്‍ സഹിതം അപേക്ഷ Director, SCTIMST, Medical College ( P O ), Thiruvanaanthapuram, Kerala-695011 എന്ന വിലാസത്തില്‍ ഒക്ടോബര്‍ 30 നകം ലഭിക്കണം. രണ്ട് അപേക്ഷയിലും അയക്കുന്ന കവറിനുമുകളില്‍ തസ്തികയുടെ പേര് വ്യക്തമായി രേഖപ്പെടുത്തണം. വിശദവിവരങ്ങള്‍ www.sctimst.ac.in ലഭിക്കും.
വാക് ഇന്‍ ഇന്റര്‍വ്യു
തിരുവനന്തപുരം ശ്രീചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, ജൂനിയര്‍ റിസര്‍ച്ച് ഫെലോ തസ്തികയില്‍ വാക്- ഇന്‍- ഇന്റര്‍വ്യു നടത്തും. ഇരു തസ്തികകളിലും ഓരോ ഒഴിവാണുള്ളത്. ഉയര്‍ന്ന പ്രായപരിധി 35. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമാണ് നിയമനം. പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ യോഗ്യത എംഎസ്ഡബ്ള്യു, കാര്‍ഡിയോളജിയുമായി ബന്ധപ്പെട്ട റിസര്‍ച്ച് പ്രോജക്ടില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം. കംപ്യൂട്ടര്‍ ആപ്ളിക്കേഷന്‍ ഡിപ്ളോമ അഭിലഷണീയം. ഒക്ടോബര്‍ 24ന് പകല്‍ 11നാണ് ഇന്റര്‍വ്യു. രാവിലെ പത്തിന് റിപ്പോര്‍ട്ട് ചെയ്യണം. ജൂനിയര്‍ റിസര്‍ച്ച് ഫെലോ തസ്തികയില്‍ എംടെക് ബയോമെഡിക്കല്‍ എന്‍ജിനിയറിങ്/ബയോടെക്നോളജി/ ഇമേജ്പ്രോസസിങ്. മെഡിക്കല്‍ ഇമേജ് പ്രോസസിങ്ങില്‍ ഒരു വര്‍ഷത്തെ പരിചയം അഭികാമ്യം. ഒക്ടോബര്‍ 21 ന് പകല്‍ 11നാണ് ഇന്റര്‍വ്യു. രാവിലെ പത്തിന് റിപ്പോര്‍ട്ട് ചെയ്യണം. സ്ഥലം:Mini conference Hall, 3rd floor, AMC Building,Sree Chitra Tirunal Institute for Medical Sciences and Technology, Medical college campus, Trivandrum-11.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..