13 June Sunday

പാലക്കാട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Monday Oct 16, 2017

www.iitpkd.ac.inപാലക്കാട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍(ഐഐടി) അധ്യാപക, അനധ്യാപക തസ്തികകളില്‍ ഒഴിവുണ്ട്.  Mathematics, Civil Engineering, Computer Science and Engineering, Electrical Engineering, Mechanical Engineering  വിഭാഗങ്ങളില്‍  അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലാണ് ഒഴിവ്.  യോഗ്യത: ഒന്നാം ക്ളാസോടെ പിഎച്ച്ഡിയും പരിചയവും Mathematics സ്റ്റാറ്റിസ്റ്റിക്സ്,  Civil Engineering- ട്രാന്‍സ്പോര്‍ടേഷന്‍  എന്‍ജിനിയറിങ്, എന്‍വയോണ്‍മെന്റല്‍ എന്‍ജിനിയറിങ്, Computer Science and Engineering കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍, ആര്‍കിടെക്ചര്‍ ആന്‍ഡ് ഓര്‍ഗനൈസേഷന്‍, നെറ്റ്വര്‍ക്കിങ്, Electrical Engineering കണ്‍ട്രോള്‍ സിസ്റ്റംസ് ആന്‍ഡ് റോബോട്ടിക്സ്, വിഎല്‍എസ്ഐ ആന്‍ഡ് ഡിസൈന്‍, Mechanical Engineering തെര്‍മോഫ്ളൂഡൈസ് എന്‍ജിനിയറിങ് പ്രധാനമായും ടര്‍ബോമെഷീന്‍സ്, അണ്‍കണ്‍വന്‍ഷനല്‍ മെഷീന്‍ മെത്തേഡ്സ് ആന്‍ഡ് ഓട്ടോമേഷന്‍, മെഷീന്‍ ഡിസൈന്‍ എന്നിങ്ങനെയാണ്  സ്പെഷ്യലൈസേഷന്‍. പ്രായം 40 ല്‍ താഴെ. 35ല്‍ കുറഞ്ഞാല്‍ അഭിലഷണീയം.
രജിസ്ട്രാര്‍- 01, ജൂനിയര്‍ എന്‍ജിനിയര്‍( സിവില്‍)- 01, ജൂനിയര്‍ ടെക്നിക്കല്‍ സൂപ്രണ്ടന്റ്(സിസ്റ്റംസ്)-02, ജൂനിയര്‍ ടെക്നിക്കല്‍ സൂപ്രണ്ടന്റ് (സിവില്‍)-01, ജൂനിയര്‍ ടെക്നീഷ്യന്‍(സിവില്‍)-01 എന്നിങ്ങനെയാണ് അനധ്യാപക തസ്തികകളിലെ ഒഴിവ്. രജിസ്ട്രാര്‍ക്ക് 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും പരിചയവും. ജൂനിയര്‍ എന്‍ജിനിയര്‍(സിവില്‍), ജൂനിയര്‍ ടെക്നിക്കല്‍ സൂപ്രണ്ടന്റ്(സിസ്റ്റംസ്), ജൂനിയര്‍ ടെക്നിക്കല്‍ സൂപ്രണ്ടന്റ് (സിവില്‍) തുടങ്ങിയ തസ്തികകളില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ബിഇ/ ബിടെക് അല്ലെങ്കില്‍ മൂന്ന് വര്‍ഷ ഡിപ്ളോമയും നിശ്ചിതവര്‍ഷത്തെ പരിചയവും. ജൂനിയര്‍ ടെക്നീഷ്യന്‍(സിവില്‍) യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ മൂന്ന് വര്‍ഷ ഡിപ്ളോമ അല്ലെങ്കില്‍ ഐടിഐയും പരിചയവും.  ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയുടെ കൂടെ ബന്ധപ്പെട്ട രേഖകളും അപ്ലോഡ് ചെയ്യണം. അവസാന തിയതി നവംബര്‍ 10. അപേക്ഷിച്ചതിന്റെ പ്രിന്റ് ഔട്ട് Director, IIT Palakkad, Ahalia Integrated Campus, Kozhipara (P O), Palakkad-678557, Kerala എന്ന വിലാസത്തില്‍ നവംബര്‍ 17നുള്ളില്‍ ലഭിക്കണം. വിശദവിവരം  http://www.iitpkd.ac.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top