21 August Wednesday

ട്രാൻസ്മിഷൻ കോർപറേഷനിൽ എൻജിനിയർ

വെബ് ഡെസ്‌ക്‌Updated: Tuesday Apr 16, 2019

ആന്ധ്രപ്രദേശ് ട്രാൻസ്മിഷൻ കോർപറേഷൻ ലിമിറ്റഡ് അസി. എക്സിക്യൂട്ടീവ് എൻജിനിയർ(ഇലക്ട്രിക്കൽ) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 171 ഒഴിവുണ്ട്. വിശാഖപട്ടണം, വിജയവാഡ, കടപ്പ എന്നിവിടങ്ങളിലാണ് ഒഴിവ്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രിൽ 25. യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ബിഇ/ ബിടെക്/എഎംഐഇ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ്  അല്ലെങ്കിൽ തത്തുല്യം. പ്രായം 42 വയസ്സ് കവിയരുത്. 2019 ഫെബ്രുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.  അർഹരായവർക്ക് ഉയർന്ന പ്രയപരിധിയിൽ ഇളവ് ലഭിക്കും. എഴുത്ത് പരീക്ഷ മെയ് 19ന് വിജയവാഡ, ഗുണ്ടൂർ എന്നിവിടങ്ങളിൽ. വിശദവിവരത്തിന് www.aptransco.cgg.gov.in

 

 


പ്രധാന വാർത്തകൾ
 Top