20 August Tuesday

ഇന്ത്യൻ ആർമിയിൽ ഓഫീസർ

വെബ് ഡെസ്‌ക്‌Updated: Tuesday Apr 16, 2019

ഇന്ത്യൻ ആർമിയിൽ ടെക്നിക്കൽ ഗ്രാജ്വേറ്റ് കോഴ്സിലേക്ക് അപേക്ഷക്ഷണിച്ചു. ഡെറാഡൂണിലെ മിലിട്ടറി അക്കാഡമിയിൽ 2020 ജനുവരിയിലാണ് കോഴ്സ് തുടങ്ങുക. അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാം. എൻജിനിയറിങ് ബിരുദധാരികൾക്കും അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. പ്രായം 20‐27. 2020 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. ഉയരം 157.5 സെ.മീ. ഉയരത്തിനനുസരിച്ച് തൂക്കമുണ്ടായിരിക്കണം. സിവിൽ 10, ആർകിടെക്ചർ 1, മെക്കാനിക്കൽ 4, ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് 5, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്/ കംപ്യൂട്ടർ ടെക്നോളജി/ ഇൻഫോടെക്/ എംഎസ്സി (കംപ്യൂട്ടർ സയൻസ്) 6, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ ടെലികമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ സാറ്റലൈറ്റ് കമ്യൂണിക്കേഷൻ 7, ഇലക്ട്രോണിക്സ് 2, മെറ്റലർജിക്കൽ 2, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ ഇൻസ്ട്രുമെന്റേഷൻ 2, മൈക്രോ ഇലക്ട്രോണിക്സ് ആൻഡ് മൈക്രോവേവ് 1 എന്നിങ്ങനെയാണ് ഒഴിവ്. കോഴ്സ് വിജയകരമായി പൂർത്തിയാക്കിയാൽ ലെഫ്്റ്റനന്റായി പെർമനന്റ് കമീഷൻ ലഭിക്കും. ഒരുവർഷത്തേക്കാണ് പരിശീലനം. http://www.joinindianarmy.nic.in  വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മെയ് 9.

 


പ്രധാന വാർത്തകൾ
 Top