16 November Saturday

ഫാക്ടിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 15, 2018

ദ ഫെർടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ ഗ്രാജ്വേറ്റ് എൻജിനിയറിങ് അപ്രന്റിസ്ഷിപ്പിന് അവസരം. ഒരുവർഷമാണ് പരിശീലനം. കംപ്യൂട്ടർ എൻജിനിയറിങ് 02, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് 02, സിവിൽ എൻജിനിയറിങ് 03, കെമിക്കൽ എൻജിനിയറിങ് 05, മെക്കാനിക്കൽ എൻജിനിയറിങ് 05, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് 04, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ 01, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനിയറിങ് 01, ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ് 01 എന്നിങ്ങനെ 24 ഒഴിവുണ്ട്. 60 ശതമാനം മാർക്കോടെ എൻജിനിയറിങ് ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. ബോർഡ് ഓഫ് അപ്രന്റിസ്ഷിപ്പ് ട്രെയിനിങിന്റെം www.mhrdnats.gov.in www.mhrdnats.gov.in രജിസ്റ്റർ ചെയ്തവർക്കേ അപേക്ഷിക്കാനാവൂ. എഴുത്ത്പരീക്ഷയിൽ ലഭിക്കുന്ന മാർക്കിന്റെയും എൻജിനിയറിങ് ബിരുദത്തിന് ലഭിച്ച മാർക്കിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അപേക്ഷാഫോറവും വിശദവിവരവും www.fact.co.in ൽ ലഭിക്കും. അപേക്ഷ പൂരിപ്പിച്ച് അനുബന്ധ സർടിഫിക്കറ്റുകൾ സ്കാൻചെയ്ത്  training@factltd.com  എന്ന ഇ‐മെയിൽ വിലാസത്തിൽ ഒക്ടോബർ 21നുള്ളിൽ ലഭിക്കണം.


പ്രധാന വാർത്തകൾ
 Top