13 August Saturday

ജലഗതാഗത വകുപ്പിൽ പാറ്റേൺ മേക്കർ ചുരുക്കപ്പട്ടിക

വെബ് ഡെസ്‌ക്‌Updated: Monday Oct 15, 2018

കാറ്റഗറി നമ്പർ 652/2014 ജലഗതാഗത വകുപ്പിൽ പാറ്റേൺ മേക്കർ, 299/2017 ജലഗതാഗത വകുപ്പിൽ സ്രാങ്ക് (രണ്ടാം എൻസിഎ‐മുസ്ലിം) ചുരുക്കപട്ടിക പ്രസിദ്ധീകരിക്കാൻ psc  തീരുമാനിച്ചു. ആലപ്പുഴ ജില്ലയിൽ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ കാറ്റഗറി നമ്പർ 238/2017  സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്സ് ഗ്രേഡ് രണ്ട്/ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ് രണ്ട്/ ഓപറേറ്റർ ഗ്രേഡ് രണ്ട് (ഒന്നാം എൻസിഎ‐ഹിന്ദു നാടാർ) സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും. കൊല്ലം  ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 475/2017 പാർട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യുപിഎസ് (രണ്ടാം എൻസിഎ‐ ഒബിസി) തസ്തികയിൽ ഉദ്യോഗാർഥിയെ ലഭിക്കാത്തതിനാൽ മാതൃറാങ്ക് പട്ടികയിൽനിന്നും അടുത്ത പിന്നോക്ക വിഭാഗത്തിലുള്ള ഉദ്യോഗാർഥിയെ  നിയമനശുപാർശ ചെയ്യും. കേരള സ്റ്റേറ്റ് ബിവറേജസ് (മാനുഫാക്ചറിങ് ആൻഡ് മാർക്കറ്റിങ്) കോർപറേഷനിലെ ഹെൽപ്പർ തസ്തികയുടെ ഒഴിവ് വിവിധ കമ്പനി/ബോർഡ് /കോർപറേഷനുകളിലെ എൽജിഎസ് തസ്തികയുടെ റാങ്ക് പട്ടികയിൽനിന്നും നികത്തും
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top