25 September Sunday

നേവൽ ഷിപ്പ് റിപ്പയർയാർഡിൽ അപ്രന്റിസ്

വെബ് ഡെസ്‌ക്‌Updated: Monday Oct 15, 2018

കാർവാറിലെ നേവൽ ഷിപ്പ്റിപ്പയർ യാർഡിന് കീഴിൽ ഡോക്യാർഡ് അപ്രന്റിസ് സ്കൂളിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു .ഐടിഐക്കാർക്ക് അപേക്ഷിക്കാം. 150 ഒഴിവുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. മെഷീനിസ്റ്റ്, പൈപ്പ് ഫിറ്റർ, മെക്കാനിക് ഡീസൽ, ഫിറ്റർ, മെക്കാനിക് റഫ്രിജറേഷൻ ആൻഡ് എസി, ഇലക്ട്രോണിക്സ് മെക്കാനിക്, ഇലക്ട്രീഷ്യൻ, വെൽഡർ(ഗ്യാസ ആൻഡ് ഇലക്ട്രിക്), പെയിന്റർ(ജനറൽ), കാർപന്റർ, ഷീറ്റ്മെറ്റൽ വർക്കർ, ഇൻസ്ട്രുമെന്റ് മെക്കാനിക്, മറൈൻ എൻജിൻ ഫിറ്റർ, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്, അഡ്വാൻസ്ഡ് വെൽഡർ, മെക്കാനിക്( ഡൊമസ്റ്റിക്, കെമേഴ്സ്യൽ റഫ്രിജറേഷൻ ആൻഡ് എസി മെഷീൻസ്), മെക്കാനിക് പവർ ഇലക്ട്രോണിക്സ്(ഇൻവർട്ടേഴ്സ്, യുപിഎസ് ആൻഡ് മെയിന്റനൻസ് ഓഫ് ഡ്രൈവേഴ്സ്), മെക്കാനിക് ഇലക്ട്രിക്കൽ പവർ ഡ്രൈവ്സ്, കംപ്യൂട്ടർ ആൻഡ് പെരിഫറൽസ് ഹാർഡ്വെയർ റിപ്പയർ ആൻഡ് മെയിന്റനൻസ് മെക്കാനിക്, കംപ്യൂട്ടർ നെറ്റ്വർകിങ് ടെക്നീഷ്യൻ, മെക്കാനിക് മറൈൻ ഡീസൽ, ഷിപ്റൈറ്റ് സ്റ്റീൽ, റിഗ്ഗർ എന്നീ ട്രേഡുകളിലാണ് അവസരം. യോഗ്യത: 50 ശതമാനം മാർക്കോടെ എസ്്എസ്എൽസി അല്ലെങ്കിൽ തത്തുല്യം, 65 ശതമാനം മാർക്കോടെ ഐടിഐ. റിഗ്ഗർ തസ്തികയിൽ അപേക്ഷിക്കുന്നവർ എട്ടാം ക്ലാസ്സ് പാസ്സാകണം. പ്രായം 14‐21. 2019 ഏപ്രിൽ ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. എഴുത്ത് പരീക്ഷ,  ഇന്റർവ്യു, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. നിശ്ചിതമാതൃകയിലുള്ള അപേക്ഷ അനുബന്ധ സർടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം സ്പീഡ്/ രജിസ്ട്രേഡ് പോസ്റ്റ് മുഖേന The Officer in-charge, Dockyard Apprentice School, Naval Ship Repair yard, Naval Base, Karwar, Karnataka-581308 എന്ന വിലാസത്തിൽ നവംബർ അഞ്ചിനകം ലഭിക്കണം. വിശദവിവരവും അപേക്ഷാഫോറത്തിന്റെ മാതൃകയും എംപ്ലോയ്മെന്റ് ന്യൂസ് 2018 ഒക്ടോബർ 6‐12 ലക്കം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top