22 October Thursday

ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ഗ്രേഡ് 2 സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Aug 15, 2020

ജൂനിയർ പബ്ലിക് ഹെൽത്ത്  നേഴ്സ് ഗ്രേഡ് 2 സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും ആലപ്പുഴ ജില്ലയിൽ കാറ്റഗറി നമ്പർ 628/19  വിദ്യാഭ്യാസ വകുപ്പിൽ പാർടടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് രണ്ടാം എൻസിഎ‐ വിശ്വകർമ അഭിമുഖം നടത്താൻ പിഎസ്‌സി തീരുമാനിച്ചു.

തൃശൂർ, കണ്ണൂർ, വയനാട് ജില്ലകളിൽ ആരോഗ്യവകുപ്പ്/മുനിസിപ്പൽ കോമൺ സർവീസിൽ കാറ്റഗറി നമ്പർ 55/18, 56/18, 57/18  ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ഗ്രേഡ് രണ്ട്‌ (എൻസിഎ‐ ഹിന്ദുനാടാർ, മുസ്ലിം, ധീവര) സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും

 

അഭിമുഖം

പട്ടികജാതി വികസനവകുപ്പിൽ കാറ്റഗറി നമ്പർ 573/17  ട്രെയിനിങ് ഇൻസ്ട്രസ്‌ക്ടർ (എംഎംവി) തസ്തികയിലേക്ക്  ആഗസ്ത് 12 മുതൽ പിഎസ്സി ആസ്ഥാന ഓഫീസിൽ ആഭിമുഖം നടത്തും. ഇതു സംബന്ധിച്ച അറിയിപ്പ് പ്രൊഫൈൽ, എസ്എംഎസ്അയച്ചിട്ടുണ്ട്. അഭിമുഖത്തിന് മൂന്നു ദിവസം മുമ്പ് വരെ അറിയിപ്പ് ലഭിക്കാത്തവർ ജിആർ നാല്‌ വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471 2546418).

ഭാരതീയചികിത്സാ വകുപ്പിൽ കാറ്റഗറി നമ്പർ 306/19 മെഡിക്കൽ ഓഫീസർ (ആയുർവേദ) (ബൈട്രാൻസ്ഫർ) തസ്തികയിലേക്ക്  ആഗസ്ത് 19 ന് പകൽ  11 ന്‌ പിഎസ്സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജിആർ ഒന്ന്‌ സി വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471 2546325).

കോളേജ് വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 342/19  അസിസ്റ്റന്റ് പ്രൊഫസർ ഇൻ മാത്തമാറ്റിക്സ് (രണ്ടാം എൻസിഎ‐ പട്ടികജാതി) തസ്തികയിലേക്ക്  ആഗസ്ത് 19 ന്‌ പിഎസ്സി ആസ്ഥാന ഓഫീസിൽ  അഭിമുഖം നടത്തും. കോവിഡ് രോഗവ്യാപനം നിലനിൽക്കുന്നതിനാൽ സുരക്ഷാമാനദണ്ഡം പാലിച്ചായിരിക്കും നടപടികൾ.

 ശാരീരിക അളവെടുപ്പ്/അഭിമുഖം

വനം വകുപ്പിൽ കാറ്റഗറി നമ്പർ 12/18  ഫോറസ്റ്റ് റേഞ്ചർ (റേഞ്ച് ഫോറസ്റ്റ് ഓഫീസർ) എൻസിഎ‐ ഈഴവ /തിയ്യ/ ബില്ലവ തസ്തികയിലേക്ക് ആഗസ്ത് 21 ന് രാവിലെ ഏഴ്‌ മുതൽ പിഎസ്സി  ആസ്ഥാന ഓഫീസിൽ  ശാരീരിക അളവെടുപ്പും അഭിമുഖവും നടത്തും. അറിയിപ്പ് പ്രൊഫൈൽ, എസ്എംഎസ് സന്ദേശങ്ങളായി അയച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട പ്രമാണങ്ങൾ സഹിതം നിശ്ചിത സമയത്തിന് മുമ്പായി എത്തിച്ചേരണം. അഡ്മിഷൻ ടിക്കറ്റ്പ്രൊഫൈലിൽ ലഭിക്കും. കോവിഡ് രോഗവ്യാപനം നിലനിൽക്കുന്നതിനാൽ സുരക്ഷാമാനദണ്ഡം പാലിച്ചായിരിക്കും നടപടികൾ.

പ്രമാണപരിശോധന

കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ കാറ്റഗറി നമ്പർ 444/16 അഗ്രികൾച്ചറൽ അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ട തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗാർത്ഥികളുടെ പ്രമാണപരിശോധന പിഎസ്സി ആസ്ഥാന ഓഫീസിലും കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളിലുള്ളവർക്ക് അതത് ജില്ലകളിലെ പിഎസ്സി മേഖലാ ഓഫീസുക

ളിലും മറ്റ് ജില്ലകളിലുള്ളവർക്ക് അതത് ജില്ലാ ഓഫീസിലും ആഗസ്ത് 17 മുതൽപ്രമാണപരിശോധന നടത്തും. വിശദവിവരങ്ങൾ പ്രൊഫൈലിൽ ലഭിക്കും.

കേരള സ്റ്റേറ്റ് ലാൻഡ് യൂസ് ബോർഡിൽ കാറ്റഗറി നമ്പർ 79/18 സ്പെഷ്യലിസ്റ്റ്(സോയിൽ സയൻസ്/സോയിൽ കൺസർവേഷൻ) തസ്തികയിലേക്ക് 2020 ആഗസ്ത് 17 ന് രാവിലെ 10.30 ന്പിഎസ്സി ആസ്ഥാന ഓഫീസിലും വിവിധ ജില്ലാ ഓഫീസുകളിലും  പ്രമാണപരിശോധന നടത്തും.

അറിയിപ്പ് പ്രൊഫൈലിൽ ലഭിക്കും. അറിയിപ്പ് ലഭിക്കാത്തവർ  ജിആർ 4 വിഭാഗവുമായിബന്ധപ്പെടണം (ഫോൺ: 0471 2546418). കോവിഡ് രോഗവ്യാപനം നിലനിൽക്കുന്നതിനാൽ സുരക്ഷാമാനദണ്ഡം പാലിച്ചായിരിക്കും നടപടികൾ.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top