05 April Sunday

ഹൗസിങ്‌ ഡവലപ്‌മെന്റ്‌ ഫിനാൻസ്‌ കോർപറേഷനിൽ

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020

ഹൗസിങ്‌ ഡവലപ്‌മെന്റ്‌ ഫിനാൻസ്‌ കോർപറേഷൻ ലിമിറ്റഡിൽ ഓപറേഷൻസ്‌, അക്കൗണ്ട്‌സ്‌ വിഭാഗങ്ങളിൽ ബികോം എംകോം ബിരുദധാരികൾക്കും  കലക്ഷൻ ഡിപാർട്‌മെന്റിൽ ക്രെഡിറ്റ്‌ റിസ്‌ക്‌ മാനേജ്‌മെന്റിൽ രണ്ടോ, മൂന്നോ വർഷ പരിചയമുള്ള  ബിരുദധാരികൾക്കും അപേക്ഷിക്കാം.  30 വയസ്സിൽ താഴെ പ്രായമുള്ള സിവിൽ എൻജിനിയർ, മൂന്ന്‌, നാല്‌ വർഷ പരിചയമുള്ള നിയമബിരുദധാരികൾ എന്നിവരുടെയും ഒഴിവുണ്ട്‌. വിശദമായ ബയോഡാറ്റ സഹിതം അപേക്ഷ ഫെബ്രുവരി 20നകം ഹൗസിങ്‌ ഡവലപ്‌മെന്റ്‌ ഫിനാൻസ്‌ കോർപറേഷൻ ലിമിറ്റഡ്‌, എച്ച്‌ഡിഎഫ്‌സി ഹൗസ്‌, പോസ്‌റ്റ്‌ ബാഗ്‌ നമ്പർ 1667, രവിപുരം ജങ്‌ഷൻ, എംജി റോഡ്‌ , കൊച്ചി–-15  എന്ന വിലാസത്തിലോ info.kochi@hdfc.com എന്ന ഇ മെയിൽ വിലാസത്തിലോ ലഭിക്കണം.


പ്രധാന വാർത്തകൾ
 Top