19 September Saturday

53 തസ്‌തികകളിൽ യുപിഎസ്‌സി വിജ്ഞാപനം

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020

യൂണിയൻ പബ്ലിക്‌ സർവീസ്‌ കമീഷൻ 53 ഒഴിവിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. കേന്ദ്ര ജൽശക്തി മന്ത്രാലയത്തിൽ  സയന്റിസ്‌റ്റ്‌ ബി (ജിയോഫിസിക്‌സ്‌) 2, സയന്റിസ്‌റ്റ്‌ ബി (ഫിസിക്‌സ്‌) 2, സയന്റിസ്‌റ്റ്‌ ബി (കെമിസ്‌ട്രി) 1, മിനിസ്‌ട്രി ഓഫ്‌ മൈൻസിൽ അസി. ജിയോഫിസിസ്‌റ്റ്‌ 17, റെയിൽവേ മന്ത്രാലയത്തിൽ സീനിയർ ഡിവിഷണൽ മെഡിക്കൽ ഓഫീസർ (കാർഡിയോ തൊറാസിക്‌ സർജറി) 4, സീനിയർ ഡിവിഷണൽ മെഡിക്കൽ ഓഫീസർ (ക്യാൻസർ സർജറി ) 3, സിസ്‌റ്റം അനലിസ്‌റ്റ്‌ 5,  ഡൽഹി സർക്കാരിന്റെ ഡിപാർട്‌മെന്റ്‌ ഓഫ്‌ ഹെൽത്ത്‌ ആൻഡ്‌ ഫാമിലി വെൽഫയറിൽ സ്‌പെഷ്യലിസ്‌റ്റ്‌ ഗ്രേഡ്‌ മൂന്ന്‌ (മൈക്രോബയോളജി/ബാക്ടീരിയോളജി) 3, സ്‌പെഷ്യലിസ്‌റ്റ്‌ ഗ്രേഡ്‌ മൂന്ന്‌ (നെഫ്രോളജി) 1, സ്‌പെഷ്യലിസ്‌റ്റ്‌ ഗ്രേഡ്‌ മൂന്ന്‌ (യൂറോളജി) 2,  ദാമൻ ടെക്‌നിക്കൽ എഡ്യുക്കേഷൻ ഡിപാർട്‌മെന്റിൽ ലക്‌ചറർ ഇൻ ഇംഗ്ലീഷ്‌ 1, വെറ്ററിനറി സർജൻ അസിസ്‌റ്റന്റ്‌ 9 എന്നിങ്ങനെയാണ്‌ ഒഴിവ്‌. വിശദവിവരത്തിനും അപേക്ഷിക്കാനും www.upsconline.nic.in. അവസാന തിയതി ഫെബ്രുവരി 27.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top