കേന്ദ്ര ആണവോർജ വകുപ്പിന് കീഴിലുള്ള ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യയിൽ (NPCIL) ട്രേഡ് അപ്രന്റിസ്‌ഷിപ്പിന് അവസരം. 295 ഒഴിവുണ്ട്. ഐടിഐ വിജയിച്ചവർക്ക് അപേക്ഷിക്കാം. ഫിറ്റർ, വെൽഡർ, ടർണർ, ഇലക്‌ട്രീഷ്യൻ, ഇലക്‌ട്രോണിക്‌സ് മെക്കാനിക്, ഇൻസ്‌ട്രുമെന്റ് മെക്കാനിക്, റഫ്രിജറേഷൻ ആൻഡ് എസി മെക്കാനിക്, കാർപെന്റർ, പ്ലംബർ, വയർമാൻ, ഡീസൽ മെക്കാനിക്, മെഷീനിസ്‌റ്റ്, പെയിന്റർ, കംപ്യൂട്ടർ ഓപ്പറേറ്റർ, സ്‌റ്റെനൊഗ്രാഫർ തുടങ്ങിയ ട്രേഡുകളിലാണ് അവസരം. പ്രായം: 14–-24. അപേക്ഷകർ www.apprenticeshipindia.org എന്ന പോർട്ടലിൽ രജിസ്‌റ്റർ ചെയ്യണം. ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും www.npcilcareers.co.in കാണുക. ഹിന്ദുസ്ഥാൻ
പെട്രോളിയം
കോർപറേഷനിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൽ (HPCL) ഗ്രാജ്വേറ്റ് അപ്രന്റിസ്‌ഷിപ്പിന് അവസരം. മാർക്കറ്റിങ് ഡിവിഷനിലാണ് ഒഴിവ്. എൻജിനിയറിങ് സിവിൽ, മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ ഇൻസ്‌ട്രുമെന്റേഷൻ/ കംപ്യൂട്ടർ സയൻസ്/ ഐടി എന്നിങ്ങനെയാണ് ട്രേഡുകൾ. എൻജിനിയറിങ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം: 18–-25. NATS പോർട്ടലിൽ എൻറോൾ ചെയ്‌തിരിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 20. വിശദവിവരങ്ങൾക്ക് https://mhrdnats.gov.in കാണുക. കാൽകോം
വിഷനിൽ 210 ഗ്രേറ്റർ നോയ്‌ഡയിലെ കാൽകോം വിഷൻ ലിമിറ്റഡിൽ അപ്രന്റിസ്‌ഷിപ്പിന് എൻജിനിയറിങ് ഡിപ്ലോമയുള്ളവർക്ക് അവസരം. 210 ഒഴിവുണ്ട്. മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻസ്‌ട്രുമെന്റേഷൻ ട്രേഡുകളിലാണ് ഒഴിവുകൾ. അപേക്ഷകർ NATS പോർട്ടലിൽ ജനുവരി 20 നകം എൻറോൾ ചെയ്യണം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 25. വിശദവിവരങ്ങൾക്ക് https://mhrdnats.gov.in കാണുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..