16 August Sunday

ഇന്ത്യൻ എയർഫോഴ്സിൽ എയർമെൻ

വെബ് ഡെസ്‌ക്‌Updated: Saturday Dec 14, 2019

ന്ത്യൻ എയർഫോഴ്സിൽ എയർമെൻ ഗ്രൂപ്പ് എക്സ് കാറ്റഗറിയിൽ (എഡ്യുക്കേഷൻ ഇൻസ്ട്രക്ടർ ഒഴികെ) ഗ്രൂപ്പ് വൈയിൽ (ഓട്ടോമൊബൈൽ ടെക്നീഷ്യൻ, എയർഫോഴ്സ്, പൊലീസ്, സെക്യൂരിറ്റി, മ്യുസീഷ്യൻ ട്രേഡ് ഒഴികെ) തസ്തികകളിൽ ഒഴിവുണ്ട്. . ഗ്രൂപ്പ് എക്സിൽ യോഗ്യത 50 ശതമാനം മാർക്കോടെ പ്ലസ്ടു (മാത്സ് ഫിസിക്സ്, ഇംഗ്ലീഷ് വിഷയങ്ങൾ പഠിച്ച്) ജയിക്കണം. അല്ലെങ്കിൽ എൻജിനിയറിങിൽ ത്രിവത്സര ഡിപ്ലോമ കോഴ്സ്. ഗ്രൂപ്പ് വൈ മെഡിക്കൽ അസിസ്റ്റന്റ് ട്രേഡിൽ യോഗ്യത ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങൾ പഠിച്ച് 50 ശതമാനം മാർക്കോടെ പ്ലസ്ടു. ഉയരം കുറഞ്ഞത് 152.5 സെ.മീ. തൂക്കം ഉയരത്തിന് ആനുപാതികമാകണം. നെഞ്ചളവ് അഞ്ച് സെ.മീ വികസിപ്പിക്കാനാകണം. ഓപറേഷൻ അസി. തസ്തികയിൽ കുറഞ്ഞത് 55 കിലോ തൂക്കം വേണം. www.airmenselection.cdac.in വഴി ഓൺലൈൻ രജിസ്ട്രേഷൻ ജനുവരി രണ്ടിന് തുടങ്ങും. അവസാനതിയതി 20. ഉയർന്ന പ്രായം 21. 2000 ജനുവരി 17നും 2003 ഡിസംബർ 30നും ഇടയിൽ (ഇരുതിയതികളും ഉൾപ്പെടെ) ജനിച്ചവരാകണം അപേക്ഷകർ. വിശദവിവരം website ൽ.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top