22 October Tuesday

ഡൽഹി സബോഡിനേറ്റ് സർവീസിൽ 982 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2019

ഡൽഹി സർക്കാരിന്റെ വിവിധ ഒഴിവുകളിലേക്ക്  ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചു. അസി. ടീച്ചർ (പ്രൈമറി) 637, അസി. ടീച്ചർ നേഴ്സറി) 141, ജൂനിയർ എൻജിനിയർ (സിവിൽ) 204 എന്നിങ്ങനെയാണ് ഒഴിവ്. അസി. ടീച്ചർ (പ്രൈമറി) യോഗ്യത സീനിയർസെക്കൻഡറിയും എലമെന്ററി എഡ്യുക്കേഷനിൽ ദ്വിവത്സര ഡിപ്ലോമയും അല്ലെങ്കിൽ സീനിയർ സെക്കൻഡറിയും എലമെന്ററി എഡ്യുക്കേഷനിൽ നാലുവർഷത്തെ ബിരുദവും അല്ലെങ്കിൽ തത്തുല്യം. പ്രായപരിധി 30ൽ താഴെ. അസി. ടീച്ചർ(നേഴ്സറി) 45 ശതമാനം മാർക്കോടെ പ്ലസ്ടു, രണ്ട് വർഷത്തിൽ കുറയാത്ത ദൈർഘ്യമുള്ള നേഴ്സറി ടീച്ചർ എഡ്യുക്കേഷൻ പ്രോഗ്രാം സർടിഫിക്കറ്റ്/ഡിപ്ലോമ. അല്ലെങ്കിൽ ബിഎഡ്(എഡ്യുക്കേഷൻ). സെക്കൻഡറി തലത്തിൽ ഹിന്ദി നിർബന്ധമായും പഠിക്കണം. പ്രായപരിധി 30ൽ താഴെ.

ജൂനിയർ എൻജിനിയർ (സിവിൽ) യോഗ്യത സിവിൽ എൻജിനിയറിങിൽ ബിരുദം/ഡിപ്ലോമ. പ്രായ പരിധി 30ൽ താഴെ പരീക്ഷാമാധ്യം ഇംഗ്ലീഷ്/ഹിന്ദി. ഡൽഹി/ നാഷണൽ ക്യാപ്പിറ്റൽ റീജണിൽ മാത്രമായിരിക്കും പരീക്ഷാകേന്ദ്രം. www.dssb.delhi.gov.in വഴി ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ഒക്ടോബർ 15. വിശദവിവരം website ൽ. 

 


പ്രധാന വാർത്തകൾ
 Top