07 June Wednesday

പിഎസ് സി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും

വെബ് ഡെസ്‌ക്‌Updated: Sunday May 14, 2023

വിവിധ തസ്തികകളിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ് സി തീരുമാനിച്ചു.

തസ്തികകൾ: ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ (ഡ്രഗ്സ് സ്റ്റാൻഡേർഡൈസേഷൻ യൂണിറ്റ്) വകുപ്പിൽ റിസർച്ച് ഓഫീസർ (കെമിസ്ട്രി/ ബയോകെമിസ്ട്രി) (കാറ്റഗറി നമ്പർ 130/2020). ഫയർ ആൻഡ് റെസ്ക്യൂ സർവീസ് വകുപ്പിൽ സ്റ്റേഷൻ ഓഫീസർ (ട്രെയിനി). കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 516/2021).

പ്രമാണ പരിശോധന

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിയോളജി, ഒന്നാം എൻസിഎ ഈഴവ, തിയ്യ, ബില്ലവ (കാറ്റഗറി നമ്പർ 644/2021, 236/2021) തസ്തികയിലേക്ക്  മെയ് 17, 18 തീയതികളിൽ രാവിലെ 10.30 ന് പിഎസ് സി ആസ്ഥാന ഓഫീസിൽ പ്രമാണ പരിശോധന നടത്തും.  ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡിൽ ജൂനിയർ അസിസ്റ്റന്റ് (അക്കൗണ്ട്സ്) (പട്ടികവർഗം) (കാറ്റഗറി നമ്പർ 213/2019) തസ്തികയിലേക്ക്  മെയ് 17 ന് പിഎസ് സി ആസ്ഥാന ഓഫീസിൽ  പ്രമാണ പരിശോധന നടത്തും. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ എച്ച്എസ്എസ്ടി (ജൂനിയര്‍) ബോട്ടണി (കാറ്റഗറി നമ്പര്‍ 737/2021) തസ്തികയിലേക്കുള്ള ചുരുക്കപ്പട്ടികയിലുള്‍പ്പെട്ടവര്‍ക്ക്  മെയ് 17, 18 തീയതികളില്‍ പിഎസ് സി ആസ്ഥാന ഓഫീസില്‍ പ്രമാണ പരിശോധന നടത്തും.   കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പില്‍ അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 112/2020) തസ്തികയിലേക്കുള്ള സാധ്യതാപട്ടികയിലുള്‍പ്പെട്ടവര്‍ക്ക്  മെയ് 17, 18, 19 തീയതികളില്‍ രാവിലെ 10.30 മുതല്‍ പിഎസ് സി ആസ്ഥാന ഓഫീസില്‍ പ്രമാണ പരിശോധന നടത്തും. കേരള കാര്‍ഷിക സര്‍വകലാശാലയില്‍ അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍ 111/2021) തസ്തികയിലേക്കുള്ള അര്‍ഹതാ നിര്‍ണയ പരീക്ഷയുടെ സാധ്യതാ പട്ടികയിലുള്‍പ്പെട്ടവര്‍ക്ക്  മെയ് 18 ന് രാവില 10.30 മുതലും കേരള ഖാദി വ്യവസായ ബോര്‍ഡില്‍ എല്‍ഡി ക്ലര്‍ക്ക് (കാറ്റഗറി നമ്പര്‍ 375/2020) തസ്തികയിലേക്കുള്ള അര്‍ഹതാ നിര്‍ണയ പരീക്ഷയുടെ സാധ്യതാ പട്ടികയിലുള്‍പ്പെട്ടവര്‍ക്ക്  മെയ് 18 ന് പകൽ 11 മുതലും പിഎസ് സി ആസ്ഥാന ഓഫീസില്‍  പ്രമാണ പരിശോധന നടത്തും.

ഒഎംആർ പരീക്ഷ

ജൂനിയർ ടൈപ്പിസ്റ്റ്, എൽഡി ടൈപ്പിസ്റ്റ്, വിവിധ വകുപ്പുകളിൽ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ്, സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനികൾ/കോർപ്പറേഷനുകൾ/ബോർഡുകളിൽ ടൈപ്പിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ, 72/2021, 369/2021, 569/2021, 608/2021) തസ്തികകളിലേക്ക്  മെയ് 16 ന് രാവിലെ 10.30 മുതൽ 12.30 വരെ ഒഎംആർ പരീക്ഷ നടത്തും.

പത്താം തലം മുഖ്യപരീക്ഷയുടെ ഭാഗമായി വിവിധ വകുപ്പുകളിൽ ആയ, അറ്റൻഡർ (കാറ്റഗറി നമ്പർ 21/2021, 146/2021) തസ്തികകളിലേക്ക് തസ്തികകളിലേക്ക്  മെയ് 17 ന് രാവിലെ 10.30 മുതൽ  12.30 വരെ ഒഎംആർ പരീക്ഷ നടത്തും. കേരള സ്റ്റേറ്റ് പൗൾട്രി ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ ലോവർ ഡിവിഷൻ ക്ലർക്ക് (കാറ്റഗറി നമ്പർ 139/2021), കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ/മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 510/2021, 747/2021) തസ്തികകളിലേക്ക്  മെയ് 18 ന് രാവിലെ  10. 30 മുതൽ  12.30 വരെ ഒഎംആർ പരീക്ഷ നടത്തും.

പ്രായോഗിക പരീക്ഷ

കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (മീഡിയം/ഹെവി/പാസഞ്ചർ/ഗുഡ്സ് വെഹിക്കിൾ (കാറ്റഗറി നമ്പർ 16/2022) തസ്തികയിലേക്ക്  15, 16, 18 തീയതികളിൽ രാവിലെ ആറിന്‌ കോഴിക്കോട്, വെള്ളിമാട്കുന്ന്, മാലൂർകുന്ന്, ഡിഎച്ച്ക്യു ക്യാമ്പ് ഗ്രൗണ്ടിൽ (എആർ ക്യാമ്പ് പരേഡ് ഗ്രൗണ്ട്) പ്രായോഗിക പരീക്ഷ  നടത്തും. പ്രമാണ പരിശോധനയും ഉണ്ടാവും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top