03 February Friday

സെൻട്രൽ റെയിൽവേയിൽ അപ്രന്റിസ്‌

വെബ് ഡെസ്‌ക്‌Updated: Sunday Feb 14, 2021

സെൻട്രൽ റെയിൽവേയിൽ 2532 അപ്രന്റിസ്‌ ഒഴിവുണ്ട്‌. വിവിധ ക്ലസ്‌റ്ററുകളിലായി മുംബൈ 1767, ഭൂസാവൽ 420, പുണെ 152, നാഗ്‌പൂർ 114, സോളാപൂർ 79 എന്നിങ്ങനെയാണ്‌‌ ഒഴിവ്‌.
ഫിറ്റർ, വെൽഡർ, കാർപന്റർ, പെയിന്റർ(ജനറൽ), ടെയ്‌ലർ(ജനറൽ), മെഷീനിസ്‌റ്റ്‌, വെൽഡർ, പ്രോഗ്രാമിങ്‌ ആൻഡ്‌ സിസ്‌റ്റംസ്‌ അഡ്‌മിനിസ്‌ട്രേഷൻ അസിസ്‌റ്റന്റ്‌, മെക്കാനിക്‌ ഡീസൽ, ലബോറട്ടറി അസിസ്‌റ്റന്റ്‌,  ഇലക്ട്രീഷ്യൻ, ടർണർ, വെൽഡർ(ഗ്യാസ്‌ ആൻഡ്‌ ഇലക്ട്രിക്‌), ഇൻസ്‌ട്രുമെന്റ്‌ മെക്കാനിക്‌, ഇലക്ട്രോണിക്‌  മെക്കാനിക്‌, ഷീറ്റ്‌ മെറ്റൽ വർക്കർ, വൈൻഡർ(ആർമേച്ചർ), മെക്കാനിക്‌ മെഷീൻ ടൂൾസ്‌ മെയിന്റനൻസ്‌, ടൂൾ ആൻഡ്‌ ഡൈ മേക്കർ, മെക്കാനിക്‌(മോട്ടോർ വെഹിക്കിൾ), ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ്‌ ഇലക്ട്രോണിക്‌ സിസ്‌റ്റം മെയിന്റനൻസ്‌ ട്രേഡുകളിലാണ്‌ ഒഴിവ്‌.
യോഗ്യത പത്താം ക്ലാസ്സ്‌ ജയിക്കണം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ. പ്രായം 15–-24. അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച്‌ അഞ്ച്‌. വിശദവിവരത്തിന്‌ www.rrccr.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top