21 November Thursday

എൻജിനിയറിങ് ബിരുദധാരികൾക്ക് അവസരം നാവികസേനയിൽ ഓഫീസർ

വെബ് ഡെസ്‌ക്‌Updated: Monday Jan 14, 2019

ഇന്ത്യൻ നാവികസേനയിൽ നാവൽ ആർമമന്റ് ഇൻസ്പക്ടറേറ്റ് കാഡറിൽ പെർമനന്റ് കമീഷൻഡ് ഓഫീസർമാരെയും എക്സിക്യൂട്ടീവ് ബ്രാഞ്ചിൽ ഷോർട്സർവീസ് കമീഷൻഡ് ഓഫീസർമാരെയും തെരഞ്ഞെടുക്കും. എക്സിക്യൂട്ടീവ് ബ്രാഞ്ചിൽ ജനറൽ സർവീസ്/ ഹൈഡ്രോകാഡർ/ ടെക്നിക്കൽ വിഭാഗങ്ങളിലേക്കുമാണ് നിയമനം. അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാം.2020 ജനുവരിയിലാണ് കോഴ്സ് ആരംഭിക്കുക. 60 ശതമാനം മാർക്കോടെ എൻജിനിയറിങ് ബിരുദമുള്ളവർക്കും ആറ്, ഏഴ് സെമസ്റ്റർ പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. 1995 ജനുവരി രണ്ടിനും 2000 ജൂലൈ ഒന്നിനും ഇടയിൽ (ഇരുതിയതികളും ഉൾപ്പെടെ) ജനിച്ചവർക്ക് അപേക്ഷിക്കാം. ഉയരം 157 സെ.മീ. ഉയരത്തിനനുസരിച്ച തൂക്കമുണ്ടാകണം.www.joinindiannavy.gov.in  വഴി ഓൺലൈൻ  രജിസ്ട്രേഷൻ തുടങ്ങി. അവസാന തിയതി ഫെബ്രുവരി ഒന്ന്. ഷോർട് ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർഥികളെ ബംഗളൂരു, ഭോപ്പാൽ, കോയമ്പത്തൂർ, വിശാഖപട്ടണം, കൊൽക്കത്ത എന്നിവിടങ്ങളിൽവച്ച് ഇന്റർവ്യു ചെയ്യും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 2020 ജനുവരിയിൽ ഏഴിമല നാവിക അക്കാഡമിയിൽ കോഴ്സ് ആരംഭിക്കും. സബ്ലഫ്റ്റനന്റ് മുതൽ കമീഷൻഡ് ഓഫീസർവരെ ഉയരാനുള്ള അവസരമുണ്ട്. വിശദവിവരം website ൽ.

 


പ്രധാന വാർത്തകൾ
 Top