കരസേനയുടെ എച്ച്ക്യു ഈസ്റ്റേൺ കമാൻഡിൽ മെസഞ്ചർ 07, സഫായിവാല 04, ബാർബർ 01, കുക്ക് 03, വാഷർമാൻ 01, ഗാർഡനർ 02, മസ്ദൂർ 03 ഒഴിവുണ്ട്. യോഗ്യത മെട്രിക്കുലേഷൻ, ബന്ധപ്പെട്ട തൊഴിലുകളിൽ ഒരുവർഷത്തെ പരിചയം അഭികാമ്യം. പ്രായം 18‐25. നിയമാനുസൃത ഇളവ് ലഭിക്കും. നിശ്ചിതമാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് പാസ്പോർട്സൈസ് ഫോട്ടോ പതിച്ച് അനുബന്ധരേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് മേൽവിലാസമെഴുതി 25 രൂപയുടെ സ്റ്റാമ്പൊട്ടിച്ച കവർ സഹിതം സാധാരണ തപാലിലൊ രജിസ്ട്രേഡായോ സ്പീഡ്പോസ്റ്റായോ OIC Civil Establishment, HQ Eastern Command (Adm), Pin – 908542, C/o 99 APO എന്ന വിലാസത്തിൽ ജനുവരി 17നകം ലഭിക്കണം. അപേക്ഷിക്കുന്ന കവറിനുമുകളിൽ തസ്തികയുടെ പേര് രേഖപ്പെടുത്തണം. വിശദവിവരം https://www.indianarmy.nic.in
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..