14 August Friday

ഇന്ത്യൻ സ്‌റ്റാറ്റിസ്‌റ്റിക്കൽ സർവീസ്‌ പരീക്ഷക്ക്‌ അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jun 13, 2020

ഇന്ത്യൻ സ്‌റ്റാറ്റിസ്‌റ്റിക്കൽ സർവീസ്‌ എക്‌സാമിനേഷൻ–-2020ന്‌ യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. യോഗ്യത: സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌ /മാത്തമാറ്റിക്കൽ സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌/ അപ്ലൈഡ്‌ സ്‌റ്റാറ്റിസ്റ്റിക്‌സ്‌ എന്നിവയിലൊന്നിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം.  പ്രായം 21–-30. 2020 ആഗസ്‌ത്‌ ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌. കേരളത്തിൽ തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്ത്‌ 19 കേന്ദ്രങ്ങളിലായിരിക്കും പരീക്ഷ. https//www.upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂൺ 30 വൈകിട്ട്‌ ആറ്‌. വിശദവിവരം website ൽ.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top