23 November Saturday

ഇന്ത്യൻ നാവികസേനയിൽ സെയിലർ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 12, 2018

ഇന്ത്യൻ നാവികസേനയിൽ സെയിലർ 2500 ഒഴിവുണ്ട്. അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാം. യോഗ്യത ഫിസിക്സും മാത്സും പഠിച്ച് പ്ലസ്ടു. കെമിസ്ട്രി/ കംപ്യൂട്ടർ സയൻസ്/ബയോളജി ഒരു വിഷയമായിരിക്കണം. 1998 ആഗസ്ത് ഒന്നിനും 2002 ജൂലൈ 31നുമിടയിൽ(ഇരുതിയതികളും ഉൾപ്പെടെ)  ജനിച്ചവർക്ക് അപേക്ഷിക്കാം.

ഓൺലൈൻ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. നൂറുമാർക്കിന്റെ ചോദ്യങ്ങളാണുണ്ടാവുക. പരീക്ഷാസമയം ഒരുമണിക്കൂർ. ഒരു ചോദ്യത്തിന് ഒരുമാർക്കാണ്. തെറ്റുത്തരത്തിന് നെഗറ്റീവ് മാർക്കുണ്ട്. കായിക പരിശോധന, വൈദ്യപരിശോധന എന്നിവയുമുണ്ടാകും. ഉയരം കുറഞ്ഞത് 157 സെ.മീ. ഉയരത്തിനനുസരിച്ച തൂക്കം വേണം. നെഞ്ച് അഞ്ച് സെ. മീ വികസിപ്പിക്കാനാകണം. നിശ്ചിത കാഴ്ചശക്തിയുണ്ടാകണം.

അപേക്ഷാഫീസ് 205 രൂപ ഓൺലൈനായി അടയ്ക്കണം. എസ്സി/എസ്ടി ക്ക് ഫീസില്ല.  www.joinindiannavy.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി  ഡിസംബർ 30. രജിസ്ട്രേഷൻ ഡിസംബർ 14ന് തുടങ്ങും. വിശദവിവരവും websiteൽ ലഭിക്കും.

എയർമാൻ

ഇന്ത്യൻ എയർഫോഴ്സിൽ എയർമാൻ തസ്തികയിൽ ഗ്രൂപ്പ് എക്സ്, ഗ്രൂപ്പ് വൈ ട്രേഡുകളിൽ അപേക്ഷക്ഷണിച്ചു. യോഗ്യത ഗ്രൂപ്പ് എക്സിൽ മാത്തമാറ്റിക്സ്, സയൻസ്, ഇംഗ്ലീഷ് വിഷയങ്ങളിൽ മൊത്തമായും ഇംഗ്ലീഷിന്  തനിച്ചും പ്ലസ്ടുവിന് 50 ശതമാനം മാർക്ക് വേണം. അല്ലെങ്കിൽ ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ.  ഗ്രൂപ്പ് വൈയിൽ പ്ലസ്ടുവിന് 50 ശതമാനം മാർക്ക് മൊത്തമായും ഇംഗ്ലീഷിനും വേണം. ഗ്രൂപ്പ് വൈ മെഡിക്കൽ അസി. തസ്തികയിൽ ഫിസിക്സ്,  കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളിൽ പ്ലസ്ടുവിന് മൊത്തമായും ഇംഗ്ലീഷിന് തനിച്ചും 50 ശതമാനം മാർക്ക് വേണം. ഡിപ്ലോമക്കാർക്ക് ഗ്രൂപ്പ് എക്സ് തസ്തികയിൽ മാത്രമേ അപേക്ഷിക്കാനാകൂ.

ഉയരം കുറഞ്ഞത് 152.5 സെ.മീ. ഉയരത്തിനും പ്രായത്തിനും അനുസരിച്ച തൂക്കം വേണം. ഓപറേഷൻ അസി. ട്രേഡിന് കുറഞ്ഞത് 55 കിലോ തൂക്കം വേണം. 1999 ജനുവരി 19നും 2003 ജനുവരി ഒന്നിനുമിടയിൽ(ഇരുതിയതികളുമുൾപ്പെടെ) ജനിച്ചവർക്ക് അപേക്ഷിക്കാം.

ലൈ രജിസ്ട്രേഷ 2019 ജനുവരി രണ്ടിന് തുടങ്ങും. അവസാന തിയതി ജനുവരി 21. വിശദവിവരത്തിന്  www.airmenselection.cdac.in/www.careerindianairforce.cdac.in.  വിശദവിവരം website ലഭിക്കും.


പ്രധാന വാർത്തകൾ
 Top