07 February Tuesday

ബംഗളൂരു കെഐഒസിഎല്ലിൽ ഗ്രാജ്വേറ്റ് എൻജിനിയർ ട്രെയിനി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 12, 2018

ബംഗളൂരു കെഐഒസിഎൽ ലിമിറ്റഡ് ഗ്രാജ്വേറ്റ് എൻജിനിയർ ട്രെയിനി അപേക്ഷക്ഷണിച്ചു. മെക്കാനിക്കൽ 12, ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് 07, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ 04, കംപ്യൂട്ടർ സയൻസ് 02 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ 75 ശതമാനം മാർക്കോടെ എൻജിനിയറിങ് ബിരുദം. 2017ലും 18ലും കോഴ്സ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ഗേറ്റ് 2018 സ്കോർ വേണം. ഗേറ്റ് സ്കോർ, ഇന്റർവ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പ്രായം 27 വയസ്സിൽ താഴെ. 2018 നവംബർ 30നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. നിയമാനുസൃത ഇളവ് ലഭിക്കും. www.kioclltd.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി 2019 ജനുവരി 04.ഓൺലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റ് അനുബന്ധരേഖകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പ് , ഗേറ്റ് സ്കോർ ഷീറ്റ്, ഡിഡി സഹിതം ജനുവരി പത്തിനുള്ളിൽ Deputy General Manager(HR & A), H R Department, KIOCL Limited, Koramangala 2nd Block, Sarjapura Road, Bengaluru560034  എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരം website ൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top