25 September Saturday

സിഎപിഎഫ്‌ 553 ഡോക്ടർ

വെബ് ഡെസ്‌ക്‌Updated: Sunday Sep 12, 2021

 സിഎപിഎഫ്  ഡോക്ടർ ഒഴിവിലേക്ക് മെഡിക്കൽ ഓഫീസർ സെലക്ഷൻ ബോർഡ്‌ അപേക്ഷ ക്ഷണിച്ചു. 553 ഒഴിവുണ്ട്‌. ഡയറക്ടറേറ്റ് ജനറൽ, ഇന്തോ–- ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്‌സാണ് അപേക്ഷ ക്ഷണിച്ചത്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

സെൻട്രൽ ആംഡ് പൊലീസിൽ ഉൾപ്പെട്ട ബിഎസ്എഫ്, സിആർപിഎഫ്, ഐടിബിപി, എസ്എസ്ബി, അസം റൈഫിൾസ് എന്നിവിടങ്ങളിലാണ് നിയമനം. സെപ്‌തംബർ 13 മുതൽ അപേക്ഷിക്കാം.
സൂപ്പർ സ്‌പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ (സെക്കൻഡ് കമാൻഡ്) 5 (ഐടിബിപി 5) ഒഴിവുണ്ട്‌.
സ്‌പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ (ഡെപ്യൂട്ടി കമാൻഡന്റ്) 201  (ബിഎസ്എഫ് 52, സിആർപിഎഫ് 116, എസ്എസ്ബി18, ഐടിബിപി 11, അസം റൈഫിൾസ് 4) ഒഴിവ്‌. 
മെഡിക്കൽ ഓഫീസർ (അസിസ്റ്റന്റ് കമാൻഡന്റ്) 345 (ബിഎസ്എഫ് 85, സിആർപിഎഫ് 77, എസ്എസ്ബി 51, ഐടിബിപി 101, അസം റൈഫിൾസ് 31) ഒഴിവ്‌.
ഡെന്റൽ സർജൻ (അസിസ്റ്റന്റ് കമാൻഡന്റ്) 2 (സിആർപിഎഫ്.1, അസം റൈഫിൾസ്1 ) ഒഴിവ്‌.
യോഗ്യത: എംബിബിഎസ് അല്ലെങ്കിൽ തത്തുല്യം. ബന്ധപ്പെട്ട മേഖലയിൽ സ്‌പെഷ്യലൈസേഷനും കൗൺസിൽ രജിസ്‌ട്രേഷനും വേണം. ഡെന്റിസ്റ്റ് തസ്തികയിൽ ബാച്ചിലർ ഓഫ് ഡെന്റൽ സർജറി ബിരുദവും ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യ രജിസ്‌ട്രേഷനുമാണ് യോഗ്യത. ഇന്റേൺഷിപ്പ് പൂർത്തിയാക്കണം. പ്രായപരിധി: സൂപ്പർ സ്‌പെഷ്യലിസ്റ്റ് 50, സ്‌പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസേഴ്‌സ് 40, മെഡിക്കൽ ഓഫീസേഴ്‌സ്30 , ഡെന്റൽ സർജൻ 35. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 27. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും recruitment.itbpolice.nic.in

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top