ഫരീദാബാദിലെ കേന്ദ്ര പൊതുമേഖലാ കമ്പനിയായ നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ (എൻഎച്ച്പിസി) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 173 ഒഴിവുണ്ട്.
ജൂനിയർ എൻജിനിയർ (സിവിൽ 68, ഇലക്ട്രിക്കൽ 34, മെക്കാനിക്കൽ 31): സിവിൽ/ ഇലക്ട്രിക്കൽ/ മെക്കാനിക്കൽ എൻജിനിയറിങ്ങിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ/തത്തുല്യ ഗ്രേഡോടെ നേടിയ ഡിപ്ലോമയാണ് യോഗ്യത. ഓട്ടോ കാഡ് അറിവ് അഭിലഷണീയം .
സീനിയർ അക്കൗണ്ടന്റ് 20 ഒഴിവ്: ഇന്റർമീഡിയറ്റ് സിഎ/സിഎംഎ വിജയം. സീനിയർ മെഡിക്കൽ ഓഫീസർ 13 ഒഴിവ്: എംബിബിഎസും രണ്ടുവർഷത്തെ ഇന്റേൺഷിപ്പും.
അസിസ്റ്റന്റ് രാജ്ഭാഷ ഓഫീസർ ഏഴ് ഒഴിവ്. ബിരുദത്തിന് ഇംഗ്ലീഷ് ഐച്ഛികവിഷയമായി പഠിച്ച ഹിന്ദി ബിരുദാനന്തര ബിരുദധാരികൾ. അവസാന തീയതി സെപ്തംബർ30. വിശദവിവരത്തിന്
www.nhpcindia.com
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..