27 October Wednesday

സഹകരണ സർവീസ്‌ പരീക്ഷാബോർഡ്‌ വിളിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Aug 12, 2021

കേരള സ്റ്റേറ്റ് കോ–ഓപ്പറേറ്റീവ് സർവീസ് എക്സാമിനേഷൻ ബോർഡ് ജൂനിയർ ക്ലർക്ക്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, കാഷ്യർ, അസിസ്റ്റന്റ് സെക്രട്ടറി, ചീഫ് അക്കൗണ്ടന്റ്, ഡെപ്യൂട്ടി ജനറൽ മാനേജർ തസ്‌തികകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 249 ഒഴിവുണ്ട്‌. ജൂനിയർ ക്ലാർക്ക് /കാഷ്യർ 226, ഡാറ്റ എൻട്രി ഓപ്പറേറ്റർ 9, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ    6,  അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ്/മാനേജർ 7, ടൈപ്പിസ്റ്റ് 1 എന്നിങ്ങനെയാണ്‌ ഒഴിവുകൾ. ജൂനിയർ ക്ലാർക്ക്/ കാഷ്യർ    എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യത സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ്‌ കോഴ്സിന് (ജൂനിയർ ഡിപ്ലോമ ഇൻ കോ -ഓപ്പറേഷൻ) അടിസ്ഥാന യോഗ്യതയായിരിക്കും. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻ നടത്തുന്ന സ്റ്റേറ്റ് കോ–--ഓപ്പറേറ്റീവ് ഫെഡറേഷൻ (ജെഡിസി), ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ എന്നിവ കൂടാതെ, ഒരു ഒപ്ഷണൽ വിഷയമായി സഹകരണത്തിൽ ബികോം, അല്ലെങ്കിൽ -ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള കോ–- ഓപ്പറേറ്റീവ് ഹയർ ഡിപ്ലോമ (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്‌ഡിസി അല്ലെങ്കിൽ എച്ച്‌ഡിസി ആൻഡ്‌ ബിഎം , അല്ലെങ്കിൽ സഹകരണ പരിശീലനത്തിനുള്ള ദേശീയ കൗൺസിലിന്റെ എച്ച്‌ഡിസി അല്ലെങ്കിൽ എച്ച്‌ഡിസിഎം).സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ്‌ കോഴ്സ് (സഹകരണത്തിൽ ജൂനിയർ ഡിപ്ലോമ) അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയിൽ നിന്ന് ബിഎസ്‌സി പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാം. ഡാറ്റ എൻട്രി ഓപ്പറേറ്റർ    ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം. കേരള / കേന്ദ്ര സർക്കാർ അംഗീകൃത ഡാറ്റാ എൻട്രി കോഴ്സിന്റെ സർട്ടിഫിക്കറ്റ്. അംഗീകൃത കമ്പനിയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം. അസിസ്റ്റന്റ് സെക്രട്ടറി/ ചീഫ് അക്കൗണ്ടന്റ്/ ഡെപ്യൂട്ടി ജനറൽ മാനേജർ    എല്ലാ വിഷയങ്ങൾക്കും കുറഞ്ഞത് 50 ശതമാനം മാർക്കോടെ കോ–--ഓപ്പറേറ്റീവ് യൂണിവേഴ്സിറ്റിയിലെ ഹയർസെക്കൻഡറി ഡിപ്ലോമ (എച്ച്‌ഡിസി  അല്ലെങ്കിൽ എച്ച്‌ഡിസി ആൻഡ്‌ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയന്റെ ബിഎം, അല്ലെങ്കിൽ എച്ച്ഡിസി അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഓഫ് കോ-ഓപ്പറേറ്റീവ് ട്രെയിനിങ്‌). സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ്‌ കോഴ്സ് (സഹകരണത്തിൽ ജൂനിയർ ഡിപ്ലോമ) ജയിക്കണം. അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയിൽനിന്ന് ബിഎസ്‌സി / എംഎസ്‌സി അല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവകലാശാല അംഗീകരിച്ച എല്ലാ വിഷയങ്ങളിലും കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബികോം. പ്രായം 18 –-40. അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്‌തംബർ ഒന്ന്‌. വിശദവിവരത്തിന്‌ http://www.csebkerala.org/


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top