16 August Tuesday

ഗോരഖ്‌പൂർ സർവകലാശാലയിൽ അധ്യാപകർ/ അനധ്യാപകർ

വെബ് ഡെസ്‌ക്‌Updated: Saturday Jun 12, 2021

ദീൻദയാൽ ഉപാധ്യായ ഗോരഖ്‌പൂർ സർവകലാശാലയിൽ അധ്യാപകരുടെയും അനധ്യാപകരുടെയും ഒഴിവുണ്ട്‌. അധ്യാപകരുടെ 131 ഒഴിവുകളും അനധ്യാപകരുടെ 16 ഒഴിവുമാണുള്ളത്‌. പ്രൊഫസർ 23, അസോസിയറ്റ്‌ പ്രൊഫസർ 50, അസിസ്‌റ്റന്റ്‌ പ്രൊഫസർ 44 എന്നിങ്ങനെയാണ്‌  ഒഴിവ്‌. അനധ്യാപകരുടെ 16 ഒഴിവാണുള്ളത്‌. www.ddugu.ac.in വഴി ഓൺലൈനായാണ്‌ അപേക്ഷിക്കേണ്ടത്‌. ഓൺലൈനായി അപേക്ഷിച്ചതിന്റെ പകർപ്പ്‌ തപാലിൽ അയക്കണം. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂൺ 28. അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തിയതി ജൂൺ 30. തസ്‌തികകളുടെ പേര്‌, യോഗ്യത, പ്രായം തുടങ്ങി വിശദവിവരം വെബ്‌സൈറ്റിൽ.
ഗസ്‌റ്റ്‌  അധ്യാപകർ
തലശേരി ഗവ. ബ്രണ്ണന്‍ കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷനില്‍ ഫിസിക്കല്‍ സയന്‍സ്, മലയാളം, സോഷ്യല്‍ സയന്‍സ്, ഗണിത വിഷയങ്ങളില്‍ ഗസ്‌റ്റ്‌ അധ്യാപകരെ നിയമിക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റ് വഴി രജിസ്റ്റര്‍ ചെയ്തവർക്ക് അപേക്ഷിക്കാം.  ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാർക്കോടെ ബിരുദാന്തര ബിരുദവും (എസ്‌സി/എസ്ടി, ഒബിസി – നോണ്‍ക്രീമിലെയര്‍, ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 50 ശതമാനം മാര്‍ക്ക് മതി) എംഎഡും നെറ്റ്/പിഎച്ച്‌ഡിയും വേണം. നെറ്റ്/പിഎച്ച്ഡി ഉളളവരുടെ അഭാവത്തില്‍ ഇല്ലാത്തവരെയും പരിഗണിക്കും. ബയോഡാറ്റയും അസ്സൽ സര്‍ട്ടിഫിക്കറ്റുകളും പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റും അവയുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പും  gbctethalassery@gmail.com  എന്ന ഇ- മെയില്‍ വിലാസത്തില്‍ ജൂണ്‍ 13 നുളളില്‍ അയയ്‌ക്കണം. ബയോഡാറ്റയില്‍ ഫോണ്‍ നമ്പര്‍ ചേര്‍ക്കണം. അഭിമുഖ തിയതിയും സമയവും പിന്നീട് അറിയിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top