08 August Saturday

കെഎസ്‌ഐഡിസിയിൽ എക്‌സിക്യൂട്ടീവ്

വെബ് ഡെസ്‌ക്‌Updated: Monday Mar 12, 2018

കേരള സ്‌റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്‌മെന്റ് കോർപറേഷനിൽ (കെഎസ്‌ഐഡിസി) ബിസിനസ് ഡവലപ്‌മെന്റ് എക്‌സിക്യുട്ടീവ് തസ്തികയിലെ എട്ട് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷത്തേക്ക് കരാർ നിയമനമാണ്. യോഗ്യത ഒന്നാം ക്ലാസ്സോടെ ബിരുദം, ഒന്നാം ക്ലാസ്സോടെ എംബിഎ(ഫിനാൻസ്/ മാർക്കറ്റിങ്/ ബാങ്കിങ്/ ഫിനാൻഷ്യൽ സർവീസ്), രണ്ട് വർഷത്തെ പരിചയം. എസ്‌സി/എസ്ടി  വിഭാഗക്കാർക്ക് ബിരുദത്തിന് ഒന്നാം ക്ലാസ്സ് നിർബന്ധമല്ല. ഉയർന്ന പ്രായം 28. നിയമാനുസൃത ഇഴവ് ലഭിക്കും.   www.ksidc.org, www.cmdkerala.net    website കൾ വഴി ഓൺലൈനായി അപേക്ഷിക്കാം.  പാസ്‌പോർട്‌സൈസ് ഫോട്ടോ, ഒപ്പ് എന്നിവ അപ്‌ലോഡ്‌ചെയ്യണം. വിശദവിവരവും ലഭിക്കും. അവസാന തിയതി മാർച്ച് 14.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top