20 October Wednesday

കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സില്‍

വെബ് ഡെസ്‌ക്‌Updated: Monday Dec 11, 2017

കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സില്‍ അസിസ്റ്റന്റ് സെന്റര്‍ മാനേജര്‍ കം കരിയര്‍ കൌണ്‍സലറുടെയും ഐടി ഓഫീസര്‍ കം കരിയര്‍ ഗൈഡന്‍സ് അസിസ്റ്റന്റിന്റെയും ഒഴിവുണ്ട്. കരാര്‍ അടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്കാണ് നിയമനം. യോഗ്യത: എംഎ/എംഎസ്സി(സൈക്കോളജി)/ എംഎസ്ഡബ്ള്യുവും പിജി ഡിപ്ളോമയും/ കൌണ്‍സലിങ് ഡിപ്ളോമ. ബന്ധപ്പെട്ട തൊഴിലില്‍ മൂന്ന് വര്‍ഷ പരിചയം.  ഐടി ഓഫീസര്‍ കം കരിയര്‍ ഗൈഡന്‍സ് അസിസ്റ്റന്റിന്റെ യോഗ്യത ബിടെക്(കംപ്യൂട്ടര്‍ സയന്‍സ്)/ഐടി/ എംഎസ്സി(കംപ്യൂട്ടര്‍ സയന്‍സ്)/എംസിഎ. ഐടി കമ്പനിയില്‍ മൂന്ന് വര്‍ഷ തൊഴില്‍ പരിചയവും കംപ്യൂട്ടര്‍ രംഗത്തെ അറിവും. ഇരുതസ്തികയിലും പ്രായം:18-36. നിശ്ചിതമാതൃകയിലുള്ള അപേക്ഷ ബയോഡാറ്റ, മറ്റു അനുബന്ധരേഖകളുടെ പകര്‍പ്പ്, പാസ്പോര്‍ട് സൈസ് ഫോട്ടോ സഹിതം The Managing Director, Kerala Academy for Skills Excellence(KASE), 3rd floor, Carmel Tower, Cotton Hill, Vazhuthacaud, Thiruvananthapuram- 695014, ഫോണ്‍: 04712735949/ 2735856 എന്ന വിലാസത്തില്‍ ഡിസംബര്‍ 20നകം ലഭിക്കണം. അപേക്ഷ അയക്കുന്ന കവറിനുമുകളില്‍ തസ്തികയുടെ പേര് രേഖപ്പെടുത്തണം. വിശദവിവരം www.kase.in www.kase.inല്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top