എന്‍ടിപിസി ലിമിറ്റഡിന്റെ ഛത്തീസ്ഗറിലെ എന്‍ടിപിസി-ലാറ പ്രോജക്ടില്‍ വിവിധ വിഭാഗങ്ങളിലായി ട്രെയിനികളെ തെരഞ്ഞെടുക്കുന്നു. ഒരുവര്‍ഷത്തേക്കാണ് ട്രെയിനിങ്. വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്ഥിരനിയമനം. ഫിറ്റര്‍- 30, ഇലക്ട്രീഷ്യന്- 16, ഇന്‍സ്ട്രുമെന്റ് മെക്കാനിക്- 12, അസിസ്റ്റന്റ്(മെറ്റീരിയല്‍, സ്റ്റോര്‍കീപ്പര്‍) ട്രെയിനി- 05, ലാബ് അസിസ്റ്റന്റ്- 06 എന്നിങ്ങനെയാണ് ഒഴിവ്. ഫിറ്റര്‍, ഇലക്ട്രീഷ്യന്, ഇന്‍സ്ട്രുമെന്റ് മെക്കാനിക് തസ്തികയില്‍ യോഗ്യത പത്താം ക്ളാസും ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ (റെഗുലര്‍) കോഴ്സ് പാസായവര്‍ക്കും അപേക്ഷിക്കാം. അസിസ്റ്റന്റ് (മെറ്റീരിയില്‍/സ്റ്റോര്‍ കീപ്പര്‍) ട്രെയിനിക്ക് യോഗ്യത: പത്താം ക്ളാസും ഐടിഐ(റെഗുലര്‍), കംപ്യൂട്ടര്‍ പരിചയം (എംഎസ് ഓഫീസ്) വേണം. ലാബ് അസിസ്റ്റന്റ്(കെമിസ്ട്രി) ട്രെയിനി യോഗ്യത ബിഎസ്സി കെമിസ്ട്രി അല്ലെങ്കില്‍ തത്തുല്യം. ഉയര്‍ന്ന പ്രായപരിധി 27. നിയമാനുസൃതവയസ്സിളവ് ലഭിക്കും. ഒബ്ജക്ടീവ് മാതൃകയിലുള്ള എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. തുടര്‍ന്ന് സ്കില്‍ടെസ്റ്റ്. നിശ്ചിതമാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് പാസ്പോര്ട് ഫോട്ടോയൊട്ടിച്ച് അനുബന്ധരേഖകള്‍ സഹിതം ഡിസംബര്‍ 31ന് വൈകിട്ട് അഞ്ചിനകം DGM(HR-Rectt), NTPC Limited, Western Region-11 Head Quarters, 4th floor, Magneto, Offizo, Labhandi, GE Road, NH-6, Raipur(CG)-492001 എന്ന വിലാസത്തില്‍ സ്പീഡ്പോസ്റ്റോയോ/രജിസ്ട്രേഡ് പോസ്റ്റായോ ലഭിക്കണം. അപേക്ഷ അയക്കുന്ന കവറിനുമുകളില്‍ തസ്തികയുടെ പേര് എഴുതണം. വിശദവിവരം www.ntpccareers.net , എംപ്ളോയ്മെന്റ് ന്യൂസ് 2017 ഡിസംബര്‍ 2-8 ലക്കം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..