29 September Thursday

സോളാർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യയിൽ ഡെപ്യൂട്ടി ജനറൽ മാനേജർ

വെബ് ഡെസ്‌ക്‌Updated: Monday Mar 11, 2019

സോളാർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യയിൽ ഡെപ്യൂട്ടി ജനറൽ മാനേജർ (പിആൻഡ്എ) 1, മാനേജർ ലീഗൽ 1, ഡെപ്യൂട്ടി മാനേജർ(ഇലക്ട്രിക്കൽ) 2, സീനിയർ അക്കൗണ്ട്സ് ഓഫീസർ 3, ജൂനിയർ അക്കൗണ്ടന്റ് 1 എന്നിങ്ങനെ ഒഴിവുണ്ട്. യോഗ്യത: ഡെപ്യൂട്ടി ജനറൽ മാനേജർ 60 ശതമാനം മാർക്കോടെ എംബിഎ(ഫുൾടൈം കോഴ്സ്), മാനേജർ(ലീഗൽ) നിയമത്തിൽ ഒന്നാം ക്ലാസ്സോടെ ബിരുദം. ഡെപ്യൂട്ടി മാനേജർ (ഇലക്ട്രിക്കൽ) 60 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ എൻജിനിയറിങിൽ ബിരുദം/ ബിരുദാനന്തര ബിരുദം. സീനിയർ അക്കൗണ്ട്സ് ഓഫീസർ 60 ശതമാനം മാർക്കോടെ സിഎ/സിഎംഎ/ ദ്വിവത്സര എംബിഎ (ഫിനാൻസ്), ജൂനിയർ അക്കൗണ്ടന്റ്  55 ശതമാനം മാർക്കോടെ സിഎ(ഇന്റർ/ഐപിസിസി)/ സിഎംഎ(ഇന്റർ)/ എംകോം/ ബികോം(ഹൊണേഴ്സ്). ഉയർന്ന പ്രായം ഡെപ്യൂട്ടി ജനറൽ മാനേജർ 45, മാനേജർ 40, ഡെപ്യൂട്ടി മാനേജർ, സീനിയർ അക്കൗണ്ട്സ് ഓഫീസർ, ജൂനിയർ അക്കൗണ്ടന്റ് ഉയർന്ന പ്രായം 32. www.seci.co.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രിൽ 15 വൈകിട്ട് അഞ്ച്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top