ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സിൽ അസി. സർജൻ (അസി. കമാൻഡന്റ്/ വെറ്ററിനറി) ഗ്രൂപ്പ് എ ഗസറ്റഡ് തസ്തികയിൽ (നോൺ മിനിസ്റ്റീരിയൽ) 17 ഒഴിവുണ്ട്. യോഗ്യത വെറ്ററിനറി സയൻസ് ആൻഡ് അനിമൽ ഹസ്ബൻഡറിയിൽ ബിരുദം, വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യയിൽ രജിസ്ട്രേഷൻ. ഉയർന്ന പ്രായം 35. www.recruitment.itbpolice.nic.in വഴി ഓൺലൈനായി രജിസ്ട്രേഷൻ തുടങ്ങി. അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച് 06. അപേക്ഷാഫീസ് 400 രൂപ. എസ് സി/എസ്ടി/ സ്ത്രീകൾ/ വിമുക്തഭടന്മാർക്ക് ഫീസില്ല.