26 April Friday

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019

കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ഇലക്ട്രിക്കൽ മെയിന്റനൻസ് യൂണിറിൽ ഇലക്ട്രീഷ്യൻ തസ്തികയിലെ ഒഴിവിലേക്ക് ഇന്റർവ്യു നടത്തുന്നു. 29 ഒഴിവുണ്ട്. 11 മാസത്തേക്ക് കരാർ നിയമനമാണ്. യോഗ്യത പ്ലസ്ടു, കുറഞ്ഞത് ഒരു വർഷത്തെ ഐടിഐ കോഴ്സ്(ഇലക്ട്രീഷ്യൻ) അല്ലെങ്കിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ മെട്രിക്. ഇലക്ട്രീഷ്യൻ ട്രേഡിൽ ദ്വിവത്സര ഐടിഐ അല്ലെങ്കിൽ ഇലക്ട്രിക്കൽ എൻജിനിയറിങിൽ ത്രിവത്സര ഡിപ്ലോമ, സമാനമേഖലയിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയം. അനുബന്ധ സർടിഫിക്കറ്റ്, മാർക്ക്ലിസ്റ്റ് എന്നിവയുടെ അസ്സലും പകർപ്പും സഹിതം website ൽ നൽകിയ രജിസ്ട്രേഷൻ ഫോറം പുരിപ്പിച്ച് ഫെബ്രുവരി 14ന് രാവിലെ 9.30ന് ഇന്റർവ്യുവിന് ഹാജരാകണം. വിശദവിവരത്തിന്  www.nitc.ac.in

 


പ്രധാന വാർത്തകൾ
 Top