26 August Monday

സർവകലാശാല

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019

കേരള സർവകലാശാലയിൽ വിദൂര വിദ്യാഭ്യാസവിഭാഗത്തിൽ കംപ്യൂട്ടർ സയൻസിൽ കരാർ അടിസ്ഥാനത്തിൽ ലക്ചറെ നിയമിക്കും. യോഗ്യത 55 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം. ലക്ചർഷിപ്പിനുള്ള യുജിസി പരീക്ഷ ജയിക്കണം. ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിക്കണം, പ്രമുഖസ്ഥാപനങ്ങളിലുള്ള അധ്യാപന/ഗവേഷണ പരിചയം. ഉയർന്ന പ്രായം 40. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 18. വിശദവിവരത്തിന്  https://www.keralauniversity.ac.in

കേരള സർവകലാശാലയിൽ ബോട്ടണി വിഭാഗത്തിൽ പ്രോജക്ട് ഫെലോ ഒരൊഴിവുണ്ട്. യോഗ്യത ഒന്നാം ക്ലാസ്സോടെ എംഎസ്സി ബോട്ടണി/ ജനറ്റിക്സ് ആൻഡ് പ്ലാന്റ് ബ്രീഡിങ്/മൈക്രോബയോളജി/ പ്ലാൻറ് പത്തോളജി. ജെആർഎഫ് നെറ്റ് യോഗ്യത അഭിലഷണീയം. ഉയർന്ന പ്രായം 35. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഫെബ്രുവരി 20.വിശദവിവരത്തിന്  https://www.keralauniversity.ac.in

 

കേരള കാർഷിക സർവകലാശാലയുടെ പട്ടാമ്പിയിലെ റീജണൽ അഗ്രികൾച്ചറൽ റിസർച്ച് സ്റ്റേഷനിൽ അസിസ്റ്റന്റ് പ്രൊഫസർ (പ്ലാന്റ് ബ്രീഡിങ് ആൻഡ്  ജനിറ്റിക്സ്), അസിസ്റ്റന്റ് പ്രൊഫസർ (പാന്റ് പത്തോളജി) ഒഴിവുണ്ട്. ഉയർന്ന പ്രായം 40. യോഗ്യത അഗ്രികൾച്ചർ/ഹോർട്ടികൾച്ചർ വിഷയത്തിൽ ബിരുദവും ബിരുദാനന്തരബിരുദവും. പിഎച്ച്ഡി അഭിലഷണീയം. കരാർ അടിസ്ഥാനത്തിലാണ് നിയമനം. വാക് ഇൻ ഇന്റർവ്യു ഫെബ്രുവരി 18ന് . വിശദവിവരത്തിന് www.kau.in

കേരള കാർഷിക സർവകലാശാലയുടെ തൃശൂർ മടക്കത്തറയിലെ കാഷ്യു റിസർച്ച് സ്റ്റേഷനിൽ അസി. പ്രൊഫസർ(ഹോർടികൾച്ചർ), അസിസ്റ്റന്റ് പ്രൊഫസർ (പ്ലാന്റ് ബ്രീഡിങ് ആൻഡ്  ജനിറ്റിക്സ്) ഓരോ ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. വാക് ഇൻ ഇന്റർവ്യു ഫെബ്രുവരി 11ന്. വിശദവിവരത്തിന് www.kau.in

 


പ്രധാന വാർത്തകൾ
 Top