22 April Monday

നാഷണൽ ഹൈവേ അതോറിറ്റിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിൽ ഡെപ്യൂട്ടി മാനേജർ(ടെക്നിക്കൽ) 29 ഒഴിവുണ്ട്. സിവിൽ എൻജിനിയറിങിൽ 2018 ലെ ഗേറ്റ് പരീക്ഷ ജയിച്ചവർക്കാണ് അവസരം. യോഗ്യത സിവിൽ എൻജിനിയറിങിൽ ബിരുദം, സിവിൽ എൻജിനിയറിങിൽ 2018 ഗേറ്റ് പരീക്ഷ ജയിക്കണം. പ്രായം 2019 ഫെബ്രുവരി 28ന് 30 കവിയരുത്. www.nhai.org എന്ന website വഴി ഫെബ്രുവരി 28നകം ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരം website ൽ.

 


പ്രധാന വാർത്തകൾ
 Top