28 May Thursday

ഇന്ത്യൻ കോസ്‌റ്റ്‌ ഗാർഡിൽ നാവിക്‌ (ജനറൽ ഡ്യൂട്ടി) പ്ലസ്‌ടു എൻട്രി തസ്‌തികയിൽ ഒഴിവുണ്ട്‌

വെബ് ഡെസ്‌ക്‌Updated: Saturday Jan 11, 2020

ഇന്ത്യൻ കോസ്‌റ്റ്‌ ഗാർഡിൽ നാവിക്‌ (ജനറൽ ഡ്യൂട്ടി) പ്ലസ്‌ടു എൻട്രി തസ്‌തികയിൽ 260  ഒഴിവുണ്ട്‌. 2020 ആഗസ്‌തിൽ പരിശീലനം തുടങ്ങും. ജനുവരി 26മുതൽ ഫെബ്രുവരി രണ്ട്‌ വരെ ഓൺലൈനായി അപേക്ഷിക്കാം.  യോഗ്യത 50 ശതമാനം മാർക്കോടെ പ്ലസ്‌ടു(ഫിസിക്‌സ്‌, മാത്‌സ്‌) ജയിക്കണം. പ്രായം 18–22. നിയമാനുസൃത ഇളവ്‌ ലഭിക്കും. ഉയരം കുറഞ്ഞത്‌ 157 സെ.മീ, നെഞ്ചളവ്‌ ആനുപാതികം. കുറഞ്ഞത്‌ അഞ്ച്‌ സെ.മീ വികസിപ്പിക്കാനാകണം. തൂക്കം ഉയരത്തിനും പ്രായത്തിനും ആനുപാതികമാകണം. നല്ല കാഴ്‌ച ശക്തിവേണം. കണ്ണട ഉപയോഗിക്കുന്നവരെ പരിഗണിക്കില്ല. എഴുത്ത്‌ പരീക്ഷ, കായികക്ഷമതാ പരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌. ഫെബ്രുവരി, മാർച്ച്‌ മാസങ്ങളിലായിരിക്കും പരീക്ഷ. വെസ്‌റ്റ്‌ സോണിൽ കൊച്ചി പരീക്ഷാ കേന്ദ്രമായിരിക്കും. www.joinindiancoastguard.gov.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. വിശദവിവരം വിജ്ഞാപനത്തിൽ.

 


പ്രധാന വാർത്തകൾ
 Top