മുംബൈ നേവൽ ഡോക്യാർഡിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 318 ഒഴിവുണ്ട്. 253 ഒഴിവുകളിൽ ഒരുവർഷത്തെ പരിശീലനവും 60 ഒഴിവുകളിൽ രണ്ട് വർഷത്തെ പരിശീലനവുമാണ്. അഞ്ച് ഒഴിവുകളിൽ ഒരുവർഷവും മൂന്നുമാസവുമാണ് പരിശീലന കാലാവധി. അപ്രന്റിസ്ഷിപ് പൂർത്തിയാക്കിയവരും ഇപ്പോൾ ചെയ്യുന്നവരും അപേക്ഷിക്കരുത്. യോഗ്യത: 50 ശതമാനം മാർക്കോടെ എസ്എസ്എൽസി, അതത് ട്രേഡിൽ 65 ശതമാനം മാർക്കോടെ ഐടിഐ. 150 സെ.മീ ഉയരം, തൂക്കം കുറഞ്ഞത് 45 കിലോഗ്രാം. നെഞ്ചളവ് അഞ്ച് സെ.മീ വികസിപ്പിക്കാൻ കഴിയണം. കാഴ്ച 6/6, 6/9. 1999 ഏപ്രിൽ ഒന്നിനും 2006 മാർച്ച് 31നുമിടയിൽ ജനിച്ചവരാകണം അപേക്ഷകർ. ഡിസംബർ 18ന് മുംബൈയിൽ നടക്കുന്ന എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയിലൂടെയാണ് തെരഞ്ഞെടുപ്പ്. www.bhartisevawww.bhartiseva വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തിയതി സെപ്തംബർ 20. വിശദവിവരം website ൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..