18 June Tuesday

ഭാഭ അറ്റോമിക് റിസർച്ച് സെന്ററിൽ വർക്ക് അസിസ്റ്റന്റ്

വെബ് ഡെസ്‌ക്‌Updated: Monday Jun 10, 2019

ഭാഭ അറ്റോമിക് റിസർച്ച് സെന്ററിൽ വർക്ക് അസിസ്റ്റന്റ്, ഗ്രൂപ്പ് സി നോൺ ഗസറ്റഡ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു 74 ഒഴിവുണ്ട്. യോഗ്യത പത്താം ക്ലാസ്സ് ജയം. പ്രായം 18‐27. നിയമാനുസൃത ഇളവ് ലഭിക്കും. രണ്ട് ഘട്ടങ്ങളായുള്ള പരീക്ഷകളിലൂടെയാണ് തെരഞ്ഞെടുപ്പ്. ഒന്നാം ഘട്ട പരീക്ഷയിൽ യോഗ്യത നേടുന്നവരെ മാത്രമേ രണ്ടം ഘട്ട പരീക്ഷക്ക് തെരഞ്ഞെടുക്കൂ. നൂറ് രൂപയാണ് അപേക്ഷാഫീസ്. ഓൺലൈനായി അടയ്ക്കണം . സ്ത്രീകൾ/ എസ്‌സി/എസ്‌ടി/ഭിന്നശേഷിക്കാർ/ വിമുക്തഭടന്മാർ എന്നിവർക്ക് ഫീസില്ല. https://recruit.barc.gov.in വഴി ഓൺശലെനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ ഒന്ന്

 


പ്രധാന വാർത്തകൾ
 Top