17 June Monday

ഇടുക്കി ജില്ലയിൽ സർജന്റ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും

വെബ് ഡെസ്‌ക്‌Updated: Monday Jun 10, 2019

ഇടുക്കി ജില്ലയിൽ കാറ്റഗറി നമ്പർ 06/2018 വിവിധ വകുപ്പുകളിൽ സർജന്റ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനും വകുപ്പുതല പരീക്ഷ ജൂലൈ 2019 വിജ്ഞാപനം പുറപ്പെടുവിക്കാനും പി എസ്‌ സി തീരുമാനിച്ചു. സേവന കാലാവധി പൂർത്തിയാക്കി വിരമിക്കുന്ന പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളായ ശിവദാസൻ പി, ഇസ്മയിൽ ടി ടി., സിമ്മി റോസ്ബെൽ ജോൺ, അഡ്വ. രവീന്ദ്രനാഥൻ ഇ എന്നിവർക്ക് തിരുവനന്തപുരം പി എസ്‌ സി ആസ്ഥാനത്ത്  യാത്രയയപ്പ് നൽകി.

 അഭിമുഖം

ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 334/2017 എച്ച്എസ്എസ്ടി(ബോട്ടണി) തസ്തികയിലേക്ക്  ജൂൺ 12, 13, 14, 20, 21, 26, 27, 28 തിയതികളിലും കാറ്റഗറി നമ്പർ 565/2017 എച്ച്എസ്എസ്ടി(ജിയോളജി) തസ്തികയിലേക്ക് ജൂൺ 14 നും കാറ്റഗറി നമ്പർ 330/2017 എച്ച്എസ്എസ്ടി(ജൂനിയർ)അറബിക് തസ്തികയിലേക്ക് ജൂൺ 19, 20, 21 തിയതികളിലും പി.എസ്.സി.ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

വാചാ പരീക്ഷ

2019 ജനുവരിയിലെ വകുപ്പ്തല പരീക്ഷയുടെ ഭാഗമായി നടന്ന സെക്കൻഡ് ക്ലാസ് ലാംഗ്വേജ് ടെസ്റ്റ് ഇൻ മലയാളം (തമിഴ്/കന്നട) എഴുത്തുപരീക്ഷയിൽ വിജയിച്ചവരിൽ വാചാ പരീക്ഷക്ക് അപേക്ഷിച്ച പരീക്ഷാർത്ഥികൾക്ക്  ജൂൺ 13 ന് പിഎസ്സി ആസ്ഥാന ഓഫീസിൽ വാചാ പരീക്ഷ നടത്തും.

ഒറ്റത്തവണ വെരിഫിക്കേഷൻ

കാറ്റഗറി നമ്പർ 335/2017 ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്എസ്ടി സുവോളജി (ജൂനിയർ) തസ്തികയിലേക്ക്  ജൂൺ 11, 12, 13 തിയതികളിൽ പിഎസ്സി ആസ്ഥാനഓഫീസിൽ ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തും.

പ്രിലിമിനറി/എലിമിനേഷൻ പരീക്ഷ

കാറ്റഗറി നമ്പർ 257/2018  കേരള കോ‐ഓപ്പറേറ്റീവ് മിൽക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ സ്റ്റെനോഗ്രാഫർ ഗ്രേഡ് 2/സ്റ്റെനോടൈപ്പിസ്റ്റ് ഗ്രേഡ് 2 തസ്തികയിലേക്ക്  ജൂലൈ 3 നും വിവിധവകുപ്പുകളിൽ കാറ്റഗറി നമ്പർ 134/2018  കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (പട്ടികവർഗക്കാർക്കായി മാത്രം), കാറ്റഗറി നമ്പർ 277/2018  കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (നേരിട്ടുളളനിയമനം), കാറ്റഗറി നമ്പർ 278/2018 കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (തസ്തികമാറ്റം), കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡിൽ കാറ്റഗറി നമ്പർ 394/2018  ജൂനിയർ സ്റ്റെനോ ടൈപ്പിസ്റ്റ് തസ്തികൾക്കായി ജൂലൈ 6 നും നടത്തുന്ന പരീക്ഷകൾ പ്രിലിമിനറി/ എലിമിനേഷൻ പരീക്ഷകളായി മാത്രം നടത്തും.

അഡ്മിഷൻ ടിക്കറ്റ്

കാറ്റഗറി നമ്പർ 215/2018  കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ അസിസ്റ്റന്റ് തസ്തികയിലേക്ക് ജൂൺ 15 നും കാറ്റഗറി നമ്പർ 3/2018 പ്രകാരം മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ അസിസ്റ്റന്റ്ഡ്രില്ലിങ് എൻജിനിയർ തസ്തികയിലേക്ക് ജൂൺ 20 നും നടത്തുന്ന ഒഎംആർ പരീക്ഷകളുടെ അഡ്മിഷൻടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

ശാരീരിക അളവെടുപ്പ്/ഡ്രൈവിങ് ടെസ്റ്റ്

തിരുവനന്തപുരം ജില്ലയിൽ കാറ്റഗറി നമ്പർ 659/2017 പ്രകാരം എക്സൈസ് വകുപ്പിൽ ഡ്രൈവർ (എച്ച്ഡിവി) തസ്തികയുടെ ശാരീരിക അളവെടുപ്പും ഡ്രൈവിങ് ടെസ്റ്റും ജൂൺ 11 മുതൽ 13 വരെ തിരുവനന്തപുരം വട്ടിയൂർക്കാവ് ഗവ. പോളിടെക്നിക് കോളേജ് ഗ്രൗണ്ടിൽ നടത്തും. രാവിലെ 5.30 ന് ഗ്രൗണ്ടിലെത്തണം. അറിയിപ്പ് പ്രൊഫൈൽ, എസ്എംഎസ് വഴി അയച്ചിട്ടുണ്ട്.

ഒറ്റത്തവണ വെരിഫിക്കേഷൻ

കാറ്റഗറി നമ്പർ 341/2017 പ്രകാരം ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) കംപ്യൂട്ടർ സയൻസ് തസ്തികയിലേക്ക്  ജൂൺ 10, 11, 12, 13 തിയതികളിൽ പിഎസ്സി ആസ്ഥാന ഓഫീസിലും ജൂൺ 18, 20, 21 തീയതികളിൽ എറണാകുളം മേഖലാ ഓഫീസിലും ജൂൺ 26, 27, 28, 29, ജൂലൈ 1 തിയതികളിൽ കോഴിക്കോട് മേഖലാ ഓഫീസിലും ഒറ്റത്തവണവെരിഫിക്കേഷൻ നടത്തും.

 


പ്രധാന വാർത്തകൾ
 Top