18 May Tuesday

എൻജിനിയറിങ്‌ സർവീസിലേക്ക്‌ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Saturday Apr 10, 2021

എൻജിനിയറിങ്‌ സർവീസ്‌–- 2021 പരീക്ഷക്ക്‌ യൂണിയൻ പബ്ലിക്‌ സർവീസ്‌  കമീഷൻ അപേക്ഷ ക്ഷണിച്ചു. www.upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി ഏപ്രിൽ 27 വൈകിട്ട്‌ ആറ്‌. കാറ്റഗറി ഒന്ന്‌ സിവിൽ എൻജിനിയറിങ്‌,  രണ്ട്‌  മെക്കാനിക്കൽ എൻജിനിയറിങ്‌, മൂന്ന്‌ ഇലക്ട്രിക്കൽ എൻജിനിയറിങ്‌, കാറ്റഗറി നാല്‌‌ ഇലക്ട്രോണിക്‌സ്‌ ആൻഡ്‌ ടെലികമ്യൂണിക്കേഷൻ എൻജിനിയറിങ് വിഭാഗങ്ങളിലാണ്‌ ഒഴിവ്‌.
യോഗ്യത ബന്ധപ്പെട്ട ‌ വിഷയത്തിൽ എൻജിനിയറിങ് ബിരുദം. പ്രായം 21–-30. നിശ്‌ചിത ശാരീരിക യോഗ്യത വേണം.  പ്രാഥമിക പരീക്ഷക്ക്‌ കേരളത്തിൽ കൊച്ചി, തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്ത്‌ 42 കേന്ദ്രങ്ങളാണുള്ളത്‌. പ്രധാന പരീക്ഷക്ക്‌ തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്ത്‌ 24 പരീക്ഷാകേന്ദ്രങ്ങളാണുള്ളത്‌.  വിശദവിവരത്തിന്‌ www.upsc.gov.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top