18 May Tuesday

വ്യോമസേനയിൽ സിവിലിയൻ

വെബ് ഡെസ്‌ക്‌Updated: Saturday Apr 10, 2021

 വ്യോമസേനയുടെ വിവിധ യൂണിറ്റുകളിലും സ്‌റ്റേഷനുകളിലും  സിവിലിയൻ ഗ്രൂപ്പ്‌ സി തസ്തികയിൽ 1515 ഒഴിവ്‌. നേരിട്ടുള്ള നിയമനമാണ്‌. ബന്ധപ്പെട്ട സ്‌റ്റേഷനുകളിലേക്ക്‌ തപാലിലാണ്‌ അപേക്ഷ അയക്കേണ്ടത്. തിരുവനന്തപുരം എയർഫോഴ്‌സ്‌ സ്‌റ്റേഷനിൽ ഹിന്ദി ടൈപ്പിസ്‌റ്റിന്റെ ഒഴിവുണ്ട്‌. വെസ്‌റ്റേൺ എയർ കമാൻഡ്‌ യൂണിറ്റ്‌ 362, ട്രെയിനിങ്‌ കമാൻഡ്‌ യൂണിറ്റ്‌ 398, മെയിന്റനൻസ്‌ കമാൻഡ്‌ യൂണിറ്റ്‌ 479, സെൻട്രൽ എയർ കമാൻഡ്‌‌ 116, ഈസ്‌റ്റേൺ എയർ കമാൻഡ്‌ 132, സതേൺ എയർ കമാൻഡ്‌ 28 എന്നിങ്ങനെയാണ്‌ ഒഴിവ്‌. എസ്‌എസ്‌എൽസിമുതൽ ബിരുദംവരെ യോഗ്യതയുള്ളവർക്ക് വിവിധ തസ്‌തികകൾ.  പ്രായം 18–-25. എഴുത്ത്‌ പരീക്ഷയുടെ അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌.കൂടാതെ സ്‌കിൽ/ ഫിസിക്കൽ/ പ്രാക്ടിക്കൽ ടെസ്‌റ്റും ഉണ്ടാകും. അപേക്ഷയിൽ ഫോട്ടോ  പതിക്കണം. അപേക്ഷ അയക്കുന്ന കവറിനുപുറത്ത്‌ അപേക്ഷിക്കുന്ന തസ്‌തിക, കാറ്റഗറി എന്നിവ രേഖപ്പെടുത്തണം. .വിശദവിവരത്തിന് എംപ്ലോയ്‌മെന്റ്‌ ന്യൂസ്‌ ലക്കം ഏപ്രിൽ 3–-9.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top