21 November Thursday

കൊച്ചിൻ ഷിപ്യാർഡിൽ വർക്മെൻ 671 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019

കൊച്ചിൻ ഷിപ്യാർഡിൽ വർക്മെൻ 671 ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഷീറ്റ് മെറ്റൽ വർകർ 17, വെൽഡർ 30, ഫിറ്റർ 214, മെക്കാനിക് ഡീസൽ 22, മെക്കാനിക് മോട്ടോർ വെഹിക്കിൾ) 7, ഫിറ്റർ പൈപ്പ് (പ്ലംബർ) 36, പെയിന്റർ 5, ഇലക്ട്രീഷ്യൻ 85, ക്രെയിൻ ഓപറേറ്റർ 19, ഇലക്ട്രോണിക്സ് മെക്കാനിക് 73, ഇൻസ്ട്രുമെന്റ് മെക്കാനിക് 78, ഷിപ്റൈറ്റ് വുഡ് 2, ഓട്ടോ ഇലക്ട്രീഷ്യൻ 2, സ്കഫോൾഡർ 19, ഏരിയൽ വർക് പ്ലാറ്റ് ഫോം ഓപറേറ്റർ 2, സെമിസ്കിൽഡ് റിഗ്ഗർ 40, ജനറൽ വർകർ (ക്യാന്റീൻ) 20 എന്നിങ്ങനെയാണ് ഒഴിവ്. എസ്എസ്എൽസിയും ഐടിഐയുമുള്ളവർക്ക് അപേക്ഷിക്കാം.ഏരിയൽ വർക് പ്ലാറ്റ് ഫോം ഓപറേറ്റർ എസ്എസ്എൽസി, ഡ്രൈവിങ് ലൈസൻസ് (ലൈറ്റ് മോട്ടോർ വെഹിക്കിൾ) , ജനറൽ വർകർ(ക്യാന്റീൻ) എട്ടാം ക്ലാസ്സ്, ഫുഡ് പ്രൊഡക്ഷനിൽ കുറഞ്ഞത് ഒരുവർഷത്തെ സർക്കാർ അംഗീകൃത സർടിഫിക്കറ്റ്, സെമിസ്കിൽഡ് റിഗ്ഗർ നാലാം ക്ലാസ്സ് ജയിക്കണം. വിജ്ഞാപനത്തിൽ നിഷ്കർഷിക്കുന്ന തൊഴിൽ പരിചയം വേണം. ഉയർന്ന പ്രായം 30. 2019 നവംബർ 15 നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. www.cochinshipyard.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 15. വിശദവിവരം website ൽ.

 

മാനേജീരിയൽ
തസ്തിക

കൊച്ചിൻ ഷിപ് യാർഡ് ലിമിറ്റഡിന്റെ കൊൽക്കത്ത ഷിപ് റിപയർ യൂണിറ്റിൽ അസി. ജനറൽ മാനേജർ 1, ഡെപ്യൂട്ടി മാനേജർ (മെക്കാനിക്കൽ) 5, ഡെപ്യൂട്ടി മാനേജർ(ഇലക്ട്രിക്കൽ) 1, ഡെപ്യൂട്ടി മാനേജർ (സേഫ്റ്റി) 1, ഡെപ്യൂട്ടി മാനേജർ(എച്ച്ആർ ആൻഡ് ഐആർ) 1 എന്നിങ്ങനെ ഒഴിവുണ്ട്. www.cochinshipyard.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി ഡിസംബർ 10. വിശദവിവരം website ൽ 

 


പ്രധാന വാർത്തകൾ
 Top