26 October Tuesday

ഓഡിറ്റ്‌ ആൻഡ്‌ 
അക്കൗണ്ട്‌സ്‌ 
വകുപ്പിൽ കായിക 
താരങ്ങൾക്ക്‌ അവസരം

വെബ് ഡെസ്‌ക്‌Updated: Saturday Oct 9, 2021

ഇന്ത്യൻ ഓഡിറ്റ്‌ ആൻഡ്‌ അക്കൗണ്ട്‌സ്‌ വകുപ്പിനുകീഴിൽ വിവിധ സ്‌റ്റേഷനുകളിലായി ഓഡിറ്റർ/അക്കൗണ്ടന്റ്‌, ക്ലർക്ക്‌ /ഡാറ്റ എൻട്രി ഓപറേറ്റർ 199 ഒഴിവുണ്ട്‌. കായിക താരങ്ങൾക്കാണ്‌ അവസരം. തിരുവനന്തപുരത്ത്‌ 10 ഒഴിവാണുള്ളത്‌.  ക്രിക്കറ്റ്‌(പുരുഷൻ), ഫുട്‌ബോൾ(പുരുഷൻ), ഹോക്കി(പുരുഷൻ), ബാഡ്‌മിന്റൺ, ടേബിൾ ടെന്നീസ്‌ എന്നിവയാണ്‌ കയാിക ഇനങ്ങൾ. ഓഡിറ്റർ/അക്കൗണ്ടന്റ്‌ ബിരുദമാണ്‌ യോഗ്യത. ക്ലർക്ക്‌/ഡിഇഒ യോഗ്യത പ്ലസ്‌ടു അല്ലെങ്കിൽ തത്തുല്യം.  എല്ലാ തസ്‌തികകളിലും നിഷ്‌കർഷിക്കുന്ന കായികയോഗ്യതകളുണ്ടാകണം. വിശദവിവരത്തിന്‌ www.cag.gov.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top