13 November Wednesday

കൃഷി വിജ്ഞാന്‍ കേന്ദ്രയില്‍ ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Monday Oct 9, 2017

www.ouat.nic.inഒറീസ യൂണിവേഴ്സിറ്റി ഓഫ് അഗ്രികള്‍ചര്‍ ആന്‍ഡ് ടെക്നോളജിയുടെ കീഴില്‍ കൃഷി വിജ്ഞാന്‍ കേന്ദ്രയില്‍ സീനിയര്‍ സയന്റിസ്റ്റ് ഹെഡ്- 20, സബ്ജക്ട് മാറ്റര്‍ സ്പെഷ്യലിസ്റ്റ്-42, പ്രോഗ്രാം അസിസ്റ്റന്റ്-07, ഫാം മാനേജര്‍-10 എന്നിങ്ങനെ ഒഴിവുണ്ട്. സീനിയര്‍ സയന്റിസ്റ്റ് ഹെഡ് തസ്തികയില്‍ ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ രണ്ടാംക്ളാസ്സ് ബിരുദവും ബിരുദാനന്തരബിരുദവും. പിഎച്ച്ഡി.
സബ്ജക്ട് മാറ്റര്‍ സ്പെഷ്യലിസ്റ്റ് തസ്തികയില്‍ ബന്ധപ്പെട്ട യോഗ്യതക്കുപുറമെ ഏഴാംക്ളാസ്സ്വരെ ഒഡിയ ഭാഷ പഠിക്കണം. അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും -www.ouat.nic.in എന്നwebsite ല്‍ ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഒക്ടോബര്‍ 16ന് വൈകിട്ട് അഞ്ച്.

പ്രധാന വാർത്തകൾ
 Top