www.tpsc.gov.inത്രിപുര സര്‍ക്കാരിന്റെ ഹയര്‍എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്മെന്റിന്റെ കീഴില്‍ ഡിഗ്രി കോളേജുകളില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ (ഗ്രൂപ്പ് എ-ഗസറ്റഡ്) 182 ഒഴിവുണ്ട്. ബംഗാളി, ഇംഗ്ളീഷ്, എഡ്യുക്കേഷന്‍, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഫിലോസഫി, സംസ്കൃതം, ഇക്കണോമിക്സ്, സൈക്കോളജി, സ്റ്റാറ്റിസ്റ്റിക്സ്, ഹിന്ദി, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, കോമേഴ്സ്, ഫിസിക്കല്‍ എഡ്യുക്കേഷന്‍, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, സുവോളജി, ബോട്ടണി, ഫിസിയോളജി, ഇടിസിഇ, ബയോകെമിസ്ട്രി, ബയോടെക്നോളജി, മൈക്രോബയോളജി, അറബിക് വിഷയങ്ങളിലാണ് ഒഴിവ്. വിദ്യാഭ്യാസ യോഗ്യത: 55 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തരബിരുദം, നെറ്റ്/സിഎസ്ഐആര്‍. എന്‍ജിനിയറിങ്/ ടെക്നോളജി വിഷയങ്ങളില്‍ ബന്ധപ്പെട്ട ബ്രാഞ്ചില്‍ 55 ശതമാനം മാര്‍ക്കോടെയുള്ള ബിരുദാനന്തരബിരുദമാണ് യോഗ്യത. ഉയര്‍ന്ന പ്രായം 40. അപേക്ഷ സ്വീകരിക്കുന്ന അവസാനതിയതി നവംബര്‍ നാല്. വിലാസം: -Secretary, TPSC, Agartala, West Tripura. -http://www.tpsc.gov.in എന്ന വിലാസത്തില്‍ ലഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..