06 December Friday

പാര്‍ട്ടൈം സ്വീപ്പര്‍ നിയമനം അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 9, 2016

കലിക്കറ്റ് സര്‍വകലാശാലയില്‍ പാര്‍ട്ടൈം സ്വീപ്പര്‍ തസ്തികയില്‍ നിയമനത്തിന് പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: മലയാളം എഴുതാനും വായിക്കാനുമുള്ള കഴിവ്. പ്രായം: 2016 ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത് (പട്ടികജാതി/വര്‍ഗം, ഒബിസി വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസ്സിളവ്. സിഎല്‍ആര്‍/കരാര്‍ ജീവനക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധി 50 വയസ്സ്). ശമ്പള സ്കെയില്‍: 8200–13,340.

ഫീസ്: 50 രൂപ (പട്ടികജാതി/വര്‍ഗം–10 രൂപ). സര്‍വകലാശാലാ ഫണ്ടില്‍ 10 രൂപ അടച്ച ചലാന്‍സഹിതം അപേക്ഷിച്ചാല്‍ ഭരണവിഭാഗത്തിലുള്ള സ്റ്റോര്‍  സെക്ഷനില്‍നിന്ന് 10 മുതല്‍ അപേക്ഷാഫോറം ലഭിക്കും. പൂരിപ്പിച്ച അപേക്ഷ, യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും നിശ്ചിത ഫീസ് അടച്ചതിനുള്ള ചലാനും സഹിതം രജിസ്ട്രാര്‍, കലിക്കറ്റ് സര്‍വകലാശാല, മലപ്പുറം, 673 635 എന്ന വിലാസത്തില്‍ ഏപ്രില്‍ രണ്ടിനകം ലഭിക്കണം.

ഫീ സര്‍വകലാശാലാ ടാഗോര്‍ നികേതനിലെ ക്യാഷ് കൌണ്ടറിലൂടെയും വെബ്സൈറ്റിലെ (www.universityofcalicut.info-)  ഇന്‍സ്റ്റന്റ് വെബ് പേമെന്റ് സിസ്റ്റംവഴിയും അടയ്ക്കാം. 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top