20 August Saturday

മിൽമയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 9, 2021

മിൽമയിലെ 46 ഒഴിവിലേക്ക്‌ മലബാർ റീജണൽ കോ– ഓപറേറ്റീവ്‌ മിൽക്ക്‌ പ്രൊഡ്യൂസേഴ്‌സ്‌ യൂണിയൻ അപേക്ഷ ക്ഷണിച്ചു.  ഫിനാൻസ്‌ കൺട്രോളർ(ഓഫീസർ) 1 , അസിസ്‌റ്റന്റ്‌ പർച്ചേഴ്‌സ്‌ ഓഫീസർ 2, അസിസ്‌റ്റന്റ്‌ ഫിനാൻസ്‌ ഓഫീസർ 1, അസി‌സ്‌റ്റന്റ്‌ ഡെയ്‌റി ഡവലപ്‌മെന്റ്‌ ഓഫീസർ 5, അസിസ്‌റ്റന്റ്‌ ഡെയ്‌റി ഓഫീസർ 10, അസി‌സ്‌റ്റന്റ് ക്വാളിറ്റി അഷ്വറൻസ്‌ ഓഫീസർ 4, സിസ്‌റ്റം സൂപ്പർവൈസർ 2, മാർക്കറ്റിങ്‌ ഓർഗനൈസർ 2, ജൂനിയർ സൂപ്പർവൈസർ(പിആൻഡ്‌ഐ) 11, ലാബ്‌ അസിസ്‌റ്റന്റ്‌ 5, മാർക്കറ്റിങ്‌ അസിസ്‌റ്റന്റ്‌ 3 എന്നിങ്ങനെയാണ്‌ ഒഴിവ്‌. 50 ശതമാനം ഒഴിവുകൾ മൂന്നുവർഷം പ്രവൃത്തിപരിചയമുള്ള സ്ഥിരം ജീവനക്കാർക്ക്‌ സംവരണം ചെയ്‌തിട്ടുണ്ട്‌. www.milma.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 20. വിശദവിവരം വെബ്സൈറ്റിൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top