എയർ ഇന്ത്യ എയർപോർട്ട് സർവീസസ് ലിമിറ്റഡ് (AIASL) കണ്ണൂർ, കോഴിക്കോട്, കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളങ്ങളിൽ ഒഴിവുള്ള ഹാൻഡിമാൻ, യൂട്ടിലിറ്റി ഏജന്റ് കം റാമ്പ് ഡ്രൈവർ തസ്‌തികകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. 132 ഒഴിവുണ്ട്. കരാർ നിയമനം. യോഗ്യത: പത്താം ക്ലാസ് ജയം. ഉയർന്ന പ്രായം 28. ട്രേഡ് ടെസ്‌റ്റ് ഉണ്ടാവും. ഹാൻഡിമാൻ –-110, യൂട്ടിലിറ്റി ഏജന്റ് കം റാമ്പ് ഡ്രൈവർ –- 22 എന്നിങ്ങനെയാണ് ഒഴിവ്. ഹാൻഡിമാൻ തസ്‌തികയിലേക്ക് ജനുവരി 11 നും യൂട്ടിലിറ്റി ഏജന്റ് കം റാമ്പ് ഡ്രൈവർ തസ്‌തികയിലേക്ക് ജനുവരി 12നും രാവിലെ എട്ടിനും 11നും ഇടയിലാണ് ഇന്റർവ്യൂ. സ്ഥലം: അങ്കമാലി വെങ്ങൂരിലെ ശ്രീ ജഗന്നാഥ് ഓഡിറ്റോറിയം. വിശദവിവരങ്ങൾക്ക് www.aiasl.in, www.aiahl.in കാണുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..