30 March Thursday

അർഹതാ നിർണയ പട്ടിക പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jan 9, 2023

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിലെ താഴ്ന്ന വിഭാഗം ജീവനക്കാർക്ക് ജൂനിയർ അസിസ്റ്റന്റ്/കാഷ്യർ (കാറ്റഗറി നമ്പർ 479/2019) തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം നേടുന്നതിനായി നടത്തിയ അർഹതാ നിർണയ പരീക്ഷയുടെ പട്ടിക പ്രസിദ്ധീകരിച്ചു. ഫലം വെബ്സൈറ്റിൽ. അർഹതാ നിർണയ പരീക്ഷ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ മീറ്റർ റീഡർ/സ്പോട്ട് ബില്ലർ (കാറ്റഗറി നമ്പർ 122/2018) തസ്തികയിലേക്ക്  ഫെബ്രുവരി 6 ന് പിഎസ് സിയുടെ ഓൺലൈൻ പരീക്ഷാകേന്ദ്രങ്ങളിൽ അർഹതാ നിർണയ പരീക്ഷ  നടത്തും.   

പ്രമാണ പരിശോധന

കേരളത്തിലെ വിവിധ സർവകലാശാലകളിൽ സെക്യൂരിറ്റി ഓഫീസർ (കാറ്റഗറി നമ്പർ 646/2021) തസ്തികയിലേക്ക്  ജനുവരി 11 ന് രാവിലെ 10.30 ന് പിഎസ്  സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൽ കൃഷി ഓഫീസർ–- രണ്ടാം എൻസിഎ  പട്ടികവർഗം (കാറ്റഗറി നമ്പർ 334/2022) തസ്തികയിലേക്ക്  ജനുവരി 11 ന് രാവിലെ 10.30 നും  12 നും പിഎസ് സി ആസ്ഥാന ഓഫീസിൽ പ്രമാണ പരിശോധന നടത്തും.   തിരുവനന്തപുരം ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിൽ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് 2/പൗൾട്രി അസിസ്റ്റന്റ്/മിൽക് റിക്കോർഡർ/സ്റ്റോർ കീപ്പർ/എന്യൂമറേറ്റർ (കാറ്റഗറി നമ്പർ 534/2019, 535/2019, 536/2019) തസ്തികയിലേക്കുള്ള ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക്  ജനുവരി 11 ന് രാവിലെ 10.30 ന് പിഎസ് സി ആസ്ഥാന ഓഫീസിൽ പ്രമാണ പരിശോധന നടത്തും.  

ലാൻഡ്‌ റവന്യൂ വകുപ്പിൽ തഹസിൽദാർ/സീനിയർ സൂപ്രണ്ട് (പട്ടികജാതി/പട്ടികവർഗം, പട്ടികവർഗം) (കാറ്റഗറി നമ്പർ 566/2021) തസ്തികയിലേക്ക്  ജനുവരി 10 ന് രാവിലെ 10.30 ന് പിഎസ് സി ആസ്ഥാന ഓഫീസിൽ പ്രമാണ പരിശോധന നടത്തും. തിരുവനന്തപുരം ജില്ലയിൽ കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റിഡിൽ അസിസ്റ്റന്റ് സെയിൽസ്മാൻ (കാറ്റഗറി നമ്പർ 105/2020) തസ്തികയിലേക്കുള്ള കൂട്ടിച്ചേർക്കൽ വിജ്ഞാപനത്തിൽ ഉൾപ്പെട്ടവർക്ക്  ജനുവരി 10 ന് പിഎസ് സി ആസ്ഥാന ഓഫീസിൽ  പ്രമാണ പരിശോധന നടത്തും.  പോലീസ് വകുപ്പിൽ സിവിൽ പൊലീസ് ഓഫീസർ (വുമൺ പൊലീസ് ബറ്റാലിയൻ) (കാറ്റഗറി നമ്പർ 94/2020) തസ്തികയിലേക്കുള്ള ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും വിജയിച്ചവർക്ക്   ജനുവരി 16, 17, 18, 19 തീയതികളിൽ രാവിലെ 10.30 നും പകൽ 1.30 നും പിഎസ് സി ആസ്ഥാന ഓഫീസിൽ  പ്രമാണ പരിശോധന നടത്തും.  

ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ശൈലക്യതന്ത്ര) (കാറ്റഗറി നമ്പർ 114/2021) തസ്തികയിലേക്ക്  ജനുവരി 10 ന് രാവിലെ 10.30 മുതൽ പിഎസ് സി ആസ്ഥാന ഓഫീസിൽ  പ്രമാണ പരിശോധന നടത്തും. വകുപ്പുതല വാചാപരീക്ഷ 2022 ജൂലൈ വകുപ്പുതല പരീക്ഷയോടനുബന്ധിച്ച് കാഴ്ചവൈകല്യമുള്ള ഉദ്യോഗസ്ഥർക്കുള്ള വാചാപരീക്ഷ (VivaVoce for Vsiually Impaired)  കോഴിക്കോട് മേഖലയിൽ ജനുവരി 11 ന് പ.എസ് സി  കോഴിക്കോട് ജില്ലാ ഓഫീസിലും എറണാകുളം മേഖലയിൽ ജനുവരി 18 ന് പിഎസ് സി എറണാകുളം ജില്ലാ ഓഫീസിലും  രാവിലെ 9.30 ന് നടത്തും.  

ശാരീരിക അളവെടുപ്പും സൈക്ലിങ് ടെസ്റ്റും സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനികൾ/കോർപറേഷനുകൾ/ബോർഡുകളിലേക്ക് സെക്യൂരിറ്റി ഗാർഡ്/സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് 2/വാച്ചർ ഗ്രേഡ് 2–- രണ്ടാം എൻസിഎ പട്ടികജാതി (കാറ്റഗറി നമ്പർ 132/2022) തസ്തികയിലേക്ക്  ജനുവരി 11 ന് രാവിലെ 7.30 ന് പിഎസ് സി. ആസ്ഥാന ഓഫീസിൽ ശാരീരിക അളവെടുപ്പും സൈക്ലിങ് ടെസ്റ്റും നടത്തും.   അഭിമുഖം തിരുവനന്തപുരം ജില്ലയിൽ വിവിധ വകുപ്പുകളിൽ സാർജന്റ് (കാറ്റഗറി നമ്പർ 100/19) തസ്തികയിലേക്ക്  ജനുവരി 11, 12, 13 തീയതികളിൽ ശാരീരിക അളവെടുപ്പും അഭിമുഖവും നടത്തും.  പാലക്കാട് ജില്ലയിൽ വിവിധ വകുപ്പുകളിൽ സാർജന്റ് (കാറ്റഗറി നമ്പർ 143/2021) തസ്തികയിലേക്ക്  ജനുവരി 11, 12 തീയതികളിൽ പിഎസ് സി പാലക്കാട് ജില്ലാ ഓഫീസിൽ  ശാരീരിക അളവെടുപ്പും അഭിമുഖവും നടത്തും.  

കായികക്ഷമതാ പരീക്ഷ

കൊല്ലം ജില്ലയിൽ ഫയർ ആൻഡ് റെസ്ക്യൂ സർവീസ് വകുപ്പിൽ ഫയർ വുമൺ (ട്രെയിനി) (കാറ്റഗറി നമ്പർ 245/2020) തസ്തികയിലേക്ക്  ജനുവരി 12 ന് കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ  രാവിലെ 5.30 ന്‌  ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും. തിരുവനന്തപുരം ജില്ലയിൽ ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് വകുപ്പിൽ ഫയർ വുമൺ (ട്രെയിനി) (കാറ്റഗറി നമ്പർ 245/2020) തസ്തികയിലേക്ക്  ജനുവരി 10 മുതൽ 13 വരെ തീയതികളിൽ രാവിലെ അഞ്ചിന്‌ പേരൂർക്കട, എസ്എപി ക്യാമ്പിലും കോഴിക്കോട് ജില്ലയിൽ ജനുവരി 10, 11, 12 തീയതികളിൽ രാവിലെ ആറിനും  കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം ദേവഗിരി സെന്റ് ജോസഫ് കോളേജിലും ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും.  ഒഎംആർ പരീക്ഷ കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ ബോട്ട് ലാസ്കർ (കാറ്റഗറി നമ്പർ 252/2021)  എൻസിഎ ഹിന്ദുനാടാർ (കാറ്റഗറി നമ്പർ 494/2021) തസ്തികയിലേക്ക്  ജനുവരി 17 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒഎംആർ പരീക്ഷ നടത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top