23 September Wednesday

കേരള ഹൈക്കോടതിയിൽ റിസർച്ച് അസിസ്റ്റന്റ്

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020

കേരള ഹൈക്കോടതിയിൽ റിസർച്ച് അസിസ്റ്റന്റിന്റെ 33 ഒഴിവുണ്ട്. രണ്ട് വർഷത്തേക്ക് താൽക്കാലിക നിയമനമാണ്. യോഗ്യത നിയമ ബിരുദം. അവസാന സെമസ്റ്റർ/ വർഷ നിയമബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. എന്നാൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി കഴിഞ്ഞ് 45 ദിവസത്തിനകം അവസാന സെമസ്റ്റർ/വർഷ മാർക്ക്ലിസ്റ്റും പേഴ്സന്റേജ് സർടിഫിക്കറ്റും ഹാജരാക്കണം. വിശദവിവരവും ഓൺലൈൻ അപേക്ഷാഫോറവും www.hckrecruitment.nic.in എന്ന website ൽ ലഭിക്കും. എൽഎൽബി പരീക്ഷയിൽ ഏറ്റവും കൂടുതൽ ശതമാനം മാർക്ക് വാങ്ങിയ 132 പേരുടെ വൈവ നടത്തിയാണ നിയമന പട്ടിക തയ്യാറാക്കുക. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ആഗസ്ത് 25. ഓൺലൈൻ അപേക്ഷയിൽ സൂചിപ്പിച്ച മാർക്ക്ലിസ്റ്റുകളുടെയും സർടിഫിക്കറ്റുകളുടെയും കോപ്പികൾ Registrar(Recruitment and Computerisation), High Court of Kerala, Eranakulam, Kochi 682031എന്ന വിലാസത്തിൽ ലഭിക്കണം. തപാലിൽ കോപ്പികൾ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബർ ഒമ്പത്.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top