09 June Friday

നവോദയ വിദ്യാലയത്തിൽ അധ്യാപക‐അനധ്യാപക തസ്തികകളിൽ ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Monday Jul 8, 2019

ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലായി ആകെ 2370 ഒഴിവാണുള്ളത്. ഗ്രൂപ്പ് എയിൽ അസി. കമീഷണർ 5, ഗ്രൂപ്പ് ബിയിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ(പിജിടി) 430, ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ(ടിജിടി) 1154, അദർ കാറ്റഗറി ഓഫ് ടീച്ചർ (മ്യൂസിക്, ആർട്, പിഇടി മെയിൽ, പിഇടി ഫീ മെയിൽ, ലൈബ്രേറിയൻ) 564, ഫീമെയിൽ സ്റ്റാഫ് നേഴ്സ് 55, ഗ്രൂപ്പ് സിയിൽ ലീഗൽ അസി. 1, കാറ്ററിങ് അസി. 26, ലോവർ ഡിവിഷൻ ക്ലർക് 135 എന്നിങ്ങനെയാണ് ഒഴിവ്. അസി. കമീഷണർ യോഗ്യത ബിരുദാനന്തരബിരുദം.  പ്രിൻസിപ്പൽ അല്ലെങ്കിൽ സമാനതസ്തികയിലുള്ളവരായിരിക്കണം അപേക്ഷകർ. ഉയർന്ന പ്രായം 45.

പിജിടി ഒഴിവ് ബയോളജി, കെമിസ്ട്രി, കൊമേഴ്സ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ജ്യോഗ്രഫി, ഹിന്ദി, ഹിസ്റ്ററി, മാത്തമാറ്റിക്സ്, ഫിസിക്സ്, കംപ്യൂട്ടർ സയൻസ് എന്നിവയിലാണ്. ടിജിടി ഒഴിവ് ഇംഗ്ലീഷ്, ഹിന്ദി, മാത്തമാറ്റിക്സ്, സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിലാണ്. പിജിടി യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദവും ബിഎഡും അല്ലെങ്കിൽ എൻസിഇആർടിയുടെ റീജണൽ കോളേജ് ഓഫ് എഡ്യുക്കേഷനിൽ നിന്നുള്ള ദ്വിവർഷ ഇന്റഗ്രേറ്റഡ് ബിരുദാനന്തരബിരുദം. കംപ്യൂട്ടർ സയൻസിന് 50 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ബിഇ/ബിടെക്. അല്ലെങ്കിൽ എംഎസ്സി (കംപ്യൂട്ടർ സയൻസ്)/ എംസിഎ അല്ലെങ്കിൽ തത്തുല്യം. ബിഎഡ് അഭിലഷണീയം. ഉയർന്ന പ്രായം 40.

ടിജിടി യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനം മാർക്കോടെ ബിരുദവും ബിഎഡും അല്ലെങ്കിൽ തത്തുല്യം. ഉയർന്ന പ്രായം 35 ലീഗൽ അസി. യോഗ്യത നിയമബിരുദം. പ്രായം 18‐32. ഫീമെയിൽ സ്റ്റാഫ് നേഴ്സ് പ്ലസ്ടുവും നേഴ്സിങിൽ ഡിപ്ലാമയും/ബിഎസ്സി നേഴ്സിങ്. നേഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ. ഉയർന്ന പ്രായം 35. കാറ്ററിങ് അസി.  പ്ലസ്ടുവും കാറ്ററിങിൽ മൂന്ന് വർഷത്തെ ഡിപ്ലോമയും. ലോവർ ഡിവിഷൻ ക്ലർക് യോഗ്യത 50 ശതമാനം മാർക്കോടെ പ്ലസ്ടു, ഇംഗ്ലീഷ് ടൈപ്പിങിൽ 30 ംുാ  ഹിന്ദിയിൽ 25 ംുാ  . പ്രായം 18‐27. വയസ്സിൽ നിയമാനുസൃത ഇളവ് ലഭിക്കും. ഓരോതസ്തികയിലേക്കും ആവശ്യമായ യോഗ്യത സംബന്ധിച്ച വിശദവിവരം വിജ്ഞാപനത്തിൽ ലഭിക്കും. ംംം.ിമ്ീറമ്യമ.ഴീ്.ശി/ ംംം.ി്െൃലരൃൗശോലിേ2019.ീൃഴ വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ആഗസ്ത് ഒമ്പത്. വിശദവിവരം വെബ്സൈറ്റിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top