25 February Thursday

നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേ

വെബ് ഡെസ്‌ക്‌Updated: Monday Jan 8, 2018

നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേയില്‍ സ്കൌട്ട്സ് ആന്‍ഡ് ഗൈഡ്സ് ക്വോട്ടയില്‍ GP-1900   (ലെവല്‍ രണ്ട്) രണ്ടൊഴിവും GP-1800- (ലെവല്‍ ഒന്ന്്) പത്തൊഴിവുമുണ്ട്. സ്കൌട്ട്സ് ആന്‍ഡ് ഗൈഡ്സ് യോഗ്യതയുള്ളവരാണ് (പ്രസിഡന്റ് സ്കൌട്ട്/ ഗൈഡ്/ റോവര്‍/ റെയ്ഞ്ചര്‍  അല്ലെങ്കില്‍ ഹിമാലയന്‍ വുഡ് ബാഡ്ജ് ഹോള്‍ഡര്‍, അല്ലെങ്കില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി-2012 ഏപ്രില്‍ ഒന്നുമുതല്‍ സ്കൌട്സ് ഓര്‍ഗനൈസേഷനിലെ സജീവാംഗത്വം) അപേക്ഷിക്കേണ്ടത്. ലെവല്‍ രണ്ടിന്  വിദ്യാഭ്യാസ യോഗ്യത പ്ളസ്ടുവും പ്രായം 18-28. ലെവല്‍ ഒന്നിന് പത്താം ക്ളാസ്സും ഐടിഐയുമാണ് യോഗ്യത. പ്രായം: 18-31. നിയമാനുസൃത വയസ്സിളവ് ലഭിക്കും.  നിശ്ചിതമാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് സ്കൌട്സ് ആന്‍ഡ് ഗൈഡ്സിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ടിഫിക്കറ്റുകളുള്‍പ്പെടെയുള്ള അനുബന്ധ സര്‍ടിഫിക്കറ്റുകളുടെ പകര്‍പ്പ് മേല്‍വിലാസമെഴുതി സ്റ്റാമ്പൊട്ടിച്ച  രണ്ട് കവര്‍ (24 X 10 cm), മുന്‍ഭാഗത്ത് മുകളില്‍ ഒപ്പിട്ട് ഒരേതരത്തിലുള്ള പാസ്പോര്‍ട്സൈസ് ഫോട്ടോകളില്‍ ഒന്ന് അപേക്ഷയില്‍ ഒട്ടിക്കണം, രണ്ടെണ്ണം അയക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ജനുവരി 12. വിലാസം: Assistant Personel Officer (Recruitment), North East Frontier Railway HQ, Maligon, Guwahati-781011, Kamrup(Dist), Assam. hn-iZhn-hcw- www.nfr.indianrailways.gov.in എംപ്ളോയ്മെന്റ് ന്യൂസ് 2017 ഡിസംബര്‍ 30- 2018 ജനുവരി അഞ്ച് ലക്കം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top