15 October Tuesday

ആനുകാലികം ചോദ്യം, ഉത്തരങ്ങള്‍

വിവേക് പയ്യോളിUpdated: Monday Jan 8, 2018

1. എഴുത്തച്ഛന്‍ പുരസ്കാരത്തിന്റെ സമ്മാനത്തുക ഒന്നര ലക്ഷത്തില്‍നിന്നും എത്രയായാണ് ഉയര്‍ത്തിയത്?
2. വായു മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഇന്ത്യയിലെ ഏത് നഗരത്തിലാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്?
3. 17 വര്‍ഷങ്ങള്‍ക്കു ശേഷം ഹരിയാനക്കാരി 'മാനുഷി ചില്ലറി' ലൂടെ ഇന്ത്യ വീണ്ടും ലോകസുന്ദരി പട്ടം നേടി. ലോകസുന്ദരി പട്ടം നേടുന്ന എത്രാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി ചില്ലര്‍?
4. ഭീകരാക്രമണത്തിനിരയാകുന്നവര്‍ക്ക് സാമ്പത്തികമായി സഹായം ചെയ്യാനും മറ്റുമായി ഫ്രാന്‍സ്  കൊണ്ടുവന്ന പുതിയ നികുതിയുടെ പേരെന്താണ്?
 5. ഐഎസ്ആര്‍ഒ മുന്‍ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ ആത്മകഥയുടെ പേര്?
6. ഭിന്നശേഷിക്കാര്‍ക്ക് കേരളസര്‍ക്കാര്‍ നടപ്പാക്കുന്ന സമഗ്രതൊഴില്‍ പുനരധിവാസ പദ്ധതിയേത്?
7. പഞ്ചാബിലെ അമൃത്സറിനു സമീപത്തെ അതിര്‍ത്തി ഗ്രാമമായ അട്ടാരിയില്‍ ഇന്ത്യ 110 മീറ്റര്‍ ഉയരത്തില്‍ ദേശീയ പതാക സ്ഥാപിച്ചു. ഏത് സേനാ വിഭാഗത്തിനാണിതിന്റെ സുരക്ഷാ ചുമതല ?
8. സ്പെയിനില്‍നിന്ന് സ്വയംഭരണം നേടിയ പ്രവശ്യയേത്?
9. ജിഎസ്ടി നിലവില്‍വന്നത് ഭരണഘടനയുടെ എത്രാമത്തെ ഭേദഗതി പ്രകാരമാണ്?
10. ബോര്‍ സിങ് ദ ബാരാ സിംഗ എന്ന പേരില്‍ ഇന്ത്യയിലാദ്യമായി ഒരു നാഷനല്‍ പാര്‍ക്കിന് ഔദ്യോഗികചിഹ്നം ലഭിച്ചു. ഏതാണ് ഈ നാഷനല്‍ പാര്‍ക്ക്?
11. ഏത് ആകാശഗോളത്തിന്റെ പര്‍വതനിരകള്‍ക്കാണ് പര്‍വതാരോഹകരായ എഡ്മണ്ട് ഹിലാരിയുടെയും ടെന്‍സിങ് നോര്‍ഗെയുടെയും പേര് നല്‍കാന്‍ തീരുമാനിച്ചത്?
12. കേരള ദേവസ്വം ബോര്‍ഡ് നിയമന നടപടികള്‍ക്കായി രൂപീകരിച്ച ഓണ്‍ലൈന്‍ റിക്രൂട്ട്മെന്റ് മാനേജ്മെന്റ് സോഫ്റ്റ്വേര്‍ ഏത്?
13. ലോക്സഭയുടെ ചരിത്രത്തിലാദ്യമായി  സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ട വനിത ?
14. പലസ്തീന്‍, സോളമന്‍ ദ്വീപുകള്‍ എന്നിവ ഏത് അന്താരാഷ്ട്ര സംഘടനയിലാണ് അവസാനമായി അംഗത്വം നേടിയത്?
15. ഋഷി പ്രസാദ് സംവിധാനം ചെയ്യുന്ന മതിലകം എന്ന സിനിമ ആരുടെ ജീവിതകഥയാണ് പറയുന്നത്?
16. പങ്കജ് നിഹലാനിക്കു പകരമായി സെന്‍സര്‍ ബോര്‍ഡിന്റെ പുതിയ ചെയര്‍മാനായി നിയമിതനായത് ആര്?
17. വ്യോമഗതാഗത പാതയില്‍ ഉള്‍പ്പെടാത്ത ചെറുഗ്രാമങ്ങളെയും നഗരങ്ങളെയും ബന്ധിപ്പിച്ച് വിമാന സര്‍വീസുകളാരംഭിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ പുതിയ പദ്ധതിയേത്?
 18. ഇന്ത്യ ആദ്യമായി ആതിഥ്യമരുളിയ ഫിഫ അണ്ടര്‍-17 ലോകകപ്പില്‍ കൊളംബിയക്കെതിരെ ആദ്യ ഗോള്‍ നേടി, ലോകകപ്പില്‍ ഗോള്‍ നേടിയ ആദ്യ ഇന്ത്യക്കാരന്‍ എന്ന റെക്കോഡ് സ്വന്തമാക്കിയതാര്?
19. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ക്കെതിരെ പൊരുതാന്‍ ഹിലാരി ക്ളിന്റന്റെ നേതൃത്വത്തില്‍ ആരംഭിച്ച സംഘടനയേത്?
20. പന്ത്രണ്ടോ അതില്‍ താഴെയൊ വയസ്സുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നതിനുള്ള ബില്‍ പാസ്സാക്കിയത് ഏത് സംസ്ഥാന നിയമസഭയാണ്?
21. കേരളത്തിലെ ആദ്യ പുകയിലരഹിത ഗ്രാമമാ  യി തെരഞ്ഞെടുക്കപ്പെട്ട വയനാട് ജില്ലയിലെ
 ഗ്രാമം?
22. മലാലാ യൂസഫ്സായിയുടെ ഈയിടെ
  പുറത്തിറങ്ങിയ പുസ്തകമേത്?

ഉത്തരങ്ങള്‍
1.      അഞ്ച്  ലക്ഷം
2.      ഡല്‍ഹി
3.     ആറാമത്തെ
4.     ടെറര്‍ ടാക്സ്
5.     ഓര്‍മകളുടെ ഭ്രമണപഥം
6.     കൈവല്യ
7.     ബിഎസ്എഫ്
8.     കാറ്റലോണിയ
9.     122
10.     Kanha national park
11.     പ്ളൂട്ടോ
12.     ദേവജാലിക
13.     സ്നേഹലത ശ്രീ വാസ്തവ
14.     ഇന്റര്‍പോള്‍
15.     ചെറുശേരി നമ്പൂതിരി
16. പ്രസൂണ്‍ ജോഷി
17.  ഉഡാന്‍
18.     ജിക്സന്‍ രാനോജം സിങ്
19.     --Onward together
20.     മധ്യപ്രദേശ്
21.     പനമരം
22.     മാജിക്ക് പെന്‍സില്‍  

പ്രധാന വാർത്തകൾ
 Top